തിരുവനന്തപുരം: കോഴിക്കോട് കളക്ടര്‍ എന്‍. പ്രശാന്തിനെ ടൂറിസം വകുപ്പിലേയ്‌ക്ക് സ്ഥലം മാറ്റി. യു.വി.ജോസ് ആണ് പുതിയ കളക്ടര്‍. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്.
2015 ലാണ് എന്‍. പ്രശാന്ത് കോഴിക്കോട് കളക്ടറായി ചുമതലയേല്‍ക്കുന്നത്. കോഴിക്കോട് ജില്ലാ കളക്ടറുടെ ഒഫീഷ്യല്‍ പേജിലൂടെ പൊതുജനങ്ങളുമായി സംവദിക്കാന്‍ പ്രശാന്ത് നടത്തിയ ശ്രമങ്ങള്‍ അദ്ദേഹത്തിന് വലിയ ജനപ്രീതി നേടികൊടുത്തിരുന്നു.
















