പാലക്കാട്: ലക്കിടി ജവഹര്‍ലാല്‍ നെഹ്റു എന്‍ജിനീയറിംഗ് കോളജിലെ വിദ്യാര്‍ത്ഥി സമരം അവസാനിച്ചു. വിദ്യാര്‍ത്ഥികള്‍ മുന്നോട്ടുവെച്ച ആവശ്യങ്ങള്‍ മാനേജ്മെന്റ് അംഗീകരിച്ചതോടെയാണ് സമരം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്.
വിദ്യാര്‍ഥി വിരുദ്ധമായ നടപടികള്‍ നിര്‍ത്തിവയ്ക്കാമെന്ന് മാനേജ്മെന്റ് അറിയിച്ചു. വെളളിയാഴ്ച കോളജ് തുറക്കാനും തീരുമാനമായി.
















