തൃശൂര്‍:സി.പി.എമ്മിന്റെ ദളിത് വിരുദ്ധതയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് തൃശ്ശൂര്‍ മുക്കാട്ടുകരയിലെ നിര്‍മ്മലിന്റെ കൊലപാതകമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്.
ദളിതര്‍ക്കും ഇവിടെ ജീവിക്കാനവകാശമുണ്ടെന്ന് സിപിഎം മറന്നു പോകരുതെന്നും അദ്ദേഹം പറഞ്ഞു. സിപിഎമ്മുകാര്‍ കൊലപ്പെടുത്തിയ ബിജെപി പ്രവര്ത്തകന് നിര്‍മ്മലിന്റെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മറ്റു രാഷ്ട്രീയ പാര്‍ട്ടികളില്‍ പ്രവര്‍ത്തിക്കുന്നവരെ കൊന്നൊടുക്കുന്ന ഉന്മൂലന രാഷ്ട്രീയമാണ് സിപിഎം പിന്തുടരുന്നത്. ഇതൊരിക്കലും ഗുണകരമല്ല. ജനാധിപത്യ വ്യവസ്ഥിതിയെ തച്ചുതകര്‍ക്കുന്ന നിലപാടാണ് ഇതെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പറഞ്ഞു.
സിപിഎമ്മിന്റെ ദളിത് വിരുദ്ധത തന്നെയാണ് മുക്കാട്ട് കരയിലെ നിര്‍മ്മലിന്റെ കൊലപാതകത്തിലൂടെ പുറത്തു വന്നിരിക്കുന്നത്. ഭരണത്തിലേറിയ ശേഷം നടന്ന മുഴുവന്‍ ദളിത് അക്രമങ്ങള്‍ക്ക് പിന്നിലും സിപിഎമ്മിന് പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.
















