കൊച്ചി : ദളിത് വിദ്യാര്‍ത്ഥികളെ ജാതിപ്പേരു വിളിച്ച് അപമാനിച്ച കേസില്‍ ലക്ഷ്മി നായര്‍ക്ക് അനുകൂലമായി സര്‍ക്കാര്‍ രംഗത്ത്. ദളിത് പീഡനക്കേസ് റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് ലക്ഷ്മി നായര്‍ക്കനുകൂലമായി സര്‍ക്കാരിന്റെ ഭാഗം വ്യക്തമാക്കിയത് .
ദളിത് പീഡനക്കേസില്‍ ജാമ്യം ലഭിക്കില്ലെന്നിരിക്കെ കേസ് റദ്ദ് ചെയ്യണമെന്നായിരുന്നു ലക്ഷ്മി നായരുടെ ആവശ്യം . എന്നാല്‍ ഇത് കോടതി അനുവദിച്ചില്ല . കേസ് റദ്ദ് ചെയ്യുന്നതിനെ സര്‍ക്കാര്‍ എതിര്‍ത്തെങ്കിലും ലക്ഷ്മി നായരെ അറസ്റ്റ് ചെയ്യില്ലെന്ന് സര്‍ക്കാര്‍ വക്കീല്‍ അറിയിച്ചു
അറസ്റ്റ് ചെയ്യില്ല എന്ന സര്‍ക്കാരിന്റെ നിലപാട് രേഖപ്പെടുത്തണമെന്ന് ലക്ഷ്മി നായരുടെ അഭിഭാഷകന്‍ ആവശ്യപ്പെട്ടെങ്കിലും ജഡ്ജി സുനില്‍ തോമസ് വിസമ്മതിച്ചു. കേസ് പരിഗണിക്കുന്നത് കോടതി ഈ മാസം 23 ലേക്ക് മാറ്റി
















