ആലപ്പുഴ: പുലിമുരുകന്‍ സിനിമയില്‍ മോഹന്‍ലാല്‍ പുലിയെ തൊട്ടിട്ടില്ലെന്ന് തനിക്ക് വ്യക്തമായറിയാമെന്ന് മന്ത്രി ജി.സുധാകരന്‍. ചെമ്മീന്‍ സിനിമയുടെ അമ്പതാം വാര്‍ഷികാഘോഷത്തിന്റെ സ്വാഗത സംഘ രൂപീകരണ യോഗത്തില്‍ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
സിനിമയുടെ നിര്‍മ്മാണ ചെലവ് നോക്കി നിലവാരം അളക്കുന്ന കാലമാണിത്. മനുഷ്യജീവിതവുമായി ബന്ധപ്പെട്ട നല്ല സിനിമകള്‍ ഉണ്ടാകണം. എണ്ണത്തേക്കാള്‍ ഉപരി നല്ല സിനിമകളാണ് വേണ്ടതെന്നും സുധാകരന്‍ പറഞ്ഞു. മന്ത്രി എ.കെ. ബാലന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ചെമ്മീന്‍ സിനിമയുടെ അമ്പതാം വാര്‍ഷികം വിപുലമായി ആഘോഷിക്കും.
ചെമ്മീന്‍ എന്ന നോവലും ചലച്ചിത്രവുമായി ഭൂമിശാസ്ത്രപരമായിത്തന്നെ ബന്ധപ്പെട്ട് കിടക്കുന്ന നീര്‍ക്കുന്നം, പുറക്കാട് തുടങ്ങിയ ഇടങ്ങളുമായി ബന്ധപ്പെടുത്തി ആലപ്പുഴയില്‍ നടക്കുന്ന ആഘോഷപരിപാടികള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.
















