ചെറുപുഴ: പരിസ്ഥിതി നീര്‍തട സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വരമ്പില്‍ നിന്ന് വയലിലെക്ക് എന്ന സന്ദേശവുമായി മാത്തില്‍ സ്‌ക്കൂളിലെ എന്‍എസ്എസ് യൂണിറ്റിന്റെ ഞാറുനടല്‍ പുത്തൂര്‍ വയലില്‍ നടന്നു. അധ്യപകരായ അശോകന്‍ പുത്തൂര്‍, സിജി കമ്പല്ലൂര്‍, ജീനാ, സിമാ എന്നിവര്‍ നേതൃത്വം നല്‍കി. അമ്പതോളം വിദ്യര്‍ത്ഥികള്‍ അടങ്ങുന്ന സംഘമാണ് പ്രവര്‍ത്തനം നടത്തിയത്. ഞാറുനടല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പുത്തന്‍ അനുഭവമായി മാറി.
















