ചക്കരക്കല്‍: വ്യാപകമായി ഡങ്കിപ്പനിയും മഴക്കാലപൂര്‍വ പകര്‍ച്ചവ്യാധികളും വ്യാപകമാകുന്ന സാഹചര്യത്തില്‍ ചക്കരക്കലിലുള്ള ഇരിവേരി സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ കൂടുതല്‍ ഡോക്ടര്‍മാരെയും ജീവനക്കാരെയും നിയമിക്കണമെന്ന് ബിജെപി ധര്‍മ്മടം നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി കെ.പി.ഹരീഷ് ബാബു ആവിശ്യപ്പെട്ടു.
ആരോഗ്യ കേന്ദ്രത്തില്‍ പകല്‍ മുഴുവനും ഡോക്ടര്‍മാരുടെ സേവനം ഉറപ്പ് വരുത്തി എന്ന് പറയുന്നെങ്കിലും പല ഡോക്ടര്‍മാരും ആശുപത്രിയില്‍ എത്തുന്നില്ല. മൂന്നൂറില്‍പ്പരം രോഗികകളെ പരിശോധിക്കാന്‍ പലപ്പോഴും ഒരു ഡോക്ടറാണ് കേന്ദ്രത്തിലുണ്ടാകുന്നത്. അതുകൊണ്ട് തന്നെ രോഗികളുടെ നീണ്ട ക്യൂവാണ് ഇപ്പോഴുള്ളത്. സമീപ പഞ്ചായത്തുകളിലെ സാധാരണക്കാരുടെ ആശ്രയമായ ഈ ആരോഗ്യ കേന്ദ്രത്തിന്റെ ശോചനീയാവസ്ഥക്ക് ഉടന്‍ പരിഹാരം കാണാന്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
















