ന്യൂദല്‍ഹി: രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെക്കുറിച്ച് പ്രചരിക്കുന്നത് അഭ്യൂഹങ്ങളെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. ബിജെപിയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥി സുഷമ സ്വരാജായിരിക്കുമെന്ന് വാർത്തകൾ പ്രചരിച്ചിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു സുഷമ.
‘താന്‍ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാകുമെന്ന് പ്രചരിക്കുന്ന വാര്‍ത്തകളെല്ലാം അഭ്യൂഹങ്ങളാണ്. താന്‍ വിദേശകാര്യമന്ത്രിയാണ്. താന്നോട് അന്താരാഷ്ട്രകാര്യങ്ങളെ കുറിച്ചു ചോദിക്കാം’- സുഷമ പറഞ്ഞു.
രാഷ്ട്രപതി സ്ഥാനാര്‍ഥിയായി പരിഗണിച്ച് മാധ്യമങ്ങള്‍ സുഷമയെ സമീപിച്ചപ്പോഴാണ് അവര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
















