പനാജി: പ്രവര്‍ത്തനരഹിതമായി കിടക്കുന്ന 43 വിമാനത്താവളങ്ങള്‍ ഒരു വര്‍ഷത്തിനകം പ്രവര്‍ത്തന സജ്ജമാക്കാന്‍ കേന്ദ്ര സിവില്‍ വ്യോമയാന മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം.
നഗരങ്ങളുടെ ദൂരം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് വിമാനത്താവളങ്ങള്‍ പ്രവര്‍ത്തന സജ്ജമാക്കാന്‍ പോവുന്നതെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു. ഇതുസംബന്ധിച്ച നിര്‍ദേശം സര്‍ക്കാരിന് ലഭിച്ചിട്ടുണ്ടെന്നും വിമാനത്താവളങ്ങള്‍ വാണിജ്യ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് 11 കമ്പനികളാണ് രംഗത്തെത്തിയിട്ടുള്ളതെന്നും വ്യോമയാന സെക്രട്ടറി ആര്‍എന്‍ ചൗബെ മാധ്യമങ്ങളോട് പറഞ്ഞു.
നിലവില്‍ 72 വിമാനത്താവളങ്ങളാണുള്ളത്. ഇനി 43 എണ്ണം ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും. വിമാനങ്ങളുടെ റൂട്ട് സംബന്ധിച്ച് മൂന്നാഴ്ചക്കുള്ളില്‍ തീരുമാനമെടുക്കും. ഒരുമണിക്കൂര്‍ വേണ്ടി വരുന്ന യാത്രയ്ക്ക് 2500 ല്‍ കൂടുതല്‍ തുക ടിക്കറ്റ് ഇനത്തില്‍ ഈടാക്കരുതെന്നാണ് തീരുമാനമെന്നും ചൗബെ പറഞ്ഞു.
















