മുംബൈയിലെ അന്ധേരി റെയിൽവെ സ്റ്റേഷനിൽ രാവിലെ ട്രെയിനിൽ കയറാനെത്തിയെ യാത്രക്കാർ ഞെട്ടിപ്പോയി. പ്ലാറ്റ്ഫോമിലേക്ക് വേഗത്തിൽ ഒരു ഹ്യുണ്ടായി സെഡാൻ വിഭാഗത്തിൽപ്പെട്ട കാർ പാഞ്ഞടുത്തു. തിങ്കളാഴ്ച രാവിലെ 7.15ഓടെയാണ് സംഭവം. 25കാരനായ ഹർമീത് സിങ് ബാദനാണ് കാർ പ്ലാറ്റ്ഫോമിലേക്ക് ഓടിച്ച് കയറ്റിയത്.
റെയിൽവെ സ്റ്റേഷനിലെ ഒന്നാമത്തെ പ്ലാറ്റ്ഫോമിലേക്കാണ് ഹർമീത് കാർ ഓടിച്ച് കയറ്റിയത്. വാഹനം തട്ടി ആർക്കും പരിക്കേറ്റിട്ടില്ല. മദ്യലഹരിയിലാണ് ഇയാൾ കാർ ഓടിച്ചതെന്ന് പിന്നീട് നടത്തിയ വൈദ്യ പരിശോധനയിൽ മനസിലായി. ഇയാൾ ഇന്ത്യയുടെ അണ്ട്ർ19 വേൾഡ് കപ്പ് ക്രിക്കറ്റ് ടീമിൽ അംഗമാണെന്ന് റിപ്പോർട്ടുണ്ട്.
















