മെട്രോ ട്രെയിന്‍ സര്‍വീസ് തുടങ്ങുന്നതോടെ ഗതാഗതക്കുരുക്കിന് പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് സ്വകാര്യ ബസ്സുടമകളും ജീവനക്കാരും. മെട്രൊ പൂര്‍ണ്ണ രൂപത്തില്‍ സര്‍വ്വീസ് ആരംഭിച്ചാല്‍ ഇതിന്റെ ഗുണം ലഭിക്കും.
ട്രെയിന്‍ സ്‌റ്റോപ്പുകള്‍ പിരിമിതമായതിനാല്‍ സ്വകാര്യ ബസ്സുകള്‍ക്കും നേട്ടമുണ്ടാകും. മെട്രോയുമായി ചേര്‍ന്ന് സര്‍വ്വീസ് നടത്തുന്നതിന് ഏഴു സ്വകാര്യ ബസ്സ് കമ്പനികള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്. രാത്രി സര്‍വ്വീസ് സംബന്ധിച്ച് ധാരണയായാല്‍ മെട്രോസ്‌റ്റോപ്പുകളില്‍ നിന്ന് ട്രെയിന്‍ സമയത്തിന് സ്വകാര്യ ബസ്സ് സര്‍വ്വീസ് ആരംഭിക്കും.
ഫീഡര്‍ സര്‍വീസുകള്‍ക്ക് കെഎസ്ആര്‍ടിസിയില്‍ മികച്ച പ്രതികരണമില്ല. ഇത് മുതലാക്കാനായിരിക്കും സ്വകാര്യ ബസ്സുകളുടെ ശ്രമം. എറണാകുളത്ത് നിന്ന് ആലുവയിലേക്ക് 250 ല്‍ അധികം ബസ്സുകള്‍ ദിവസവും സര്‍വ്വിസ് നടത്തുന്നുണ്ട്. 2500 ട്രിപ്പുകളുണ്ട്. പാലാരിവട്ടത്ത് നിന്ന് ആലുവരെ 13 രൂപയാണ് നിലവിലെ ചാര്‍ജ്. എന്നാല്‍ ഈ റൂട്ടില്‍ മെട്രോ യാത്രയ്‌ക്ക് 40 രൂപ നല്‍കണം. കൂടുതല്‍ തുക മുടക്കാനില്ലാത്തവര്‍ ബസ്സുകളെ തന്നെ ആശ്രയിക്കും.
















