നടിക്കെതിരായ അക്രമത്തില്‍ പ്രതിഷേധിച്ച് കോഴിക്കോട്ട് നടന്ന ചലച്ചിത്രപ്രവര്‍ത്തകരുടെ കൂട്ടായ്‌മയില്‍ കൈതപ്രം ദാമോദരന്‍ നമ്പൂതിരി സംസാരിക്കുന്നു
കോഴിക്കോട്: മലയാളത്തിലെ പ്രമുഖ നടന് ഗുണ്ടാബന്ധമുണ്ടെന്ന് ഗാനരചയിതാവ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി പറഞ്ഞു. നടിക്കെതിരായ അക്രമത്തില്‍ പ്രതിഷേധിച്ച് കോഴിക്കോട്ട് നടന്ന ചലച്ചിത്രപ്രവര്‍ത്തകരുടെ കൂട്ടായ്‌മയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രമുഖ നടന് ഗുണ്ടാബന്ധമുണ്ടെന്നാണ് തനിക്ക് മനസ്സിലാക്കാന്‍ കഴിയുന്നത്.
ഗുണ്ടകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. ഇത്തരക്കാരെ കണ്ടെത്തി അകറ്റി നിര്‍ത്തണം. നടിയെ അക്രമിച്ച സംഭവത്തിലെ മുഴുവന്‍ കുറ്റവാളികളെയും പിടികൂടണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് സംവിധായകന്‍ വി.എം. വിനു അഭിപ്രായപ്പെട്ടു. സ്ത്രീസുരക്ഷ ഉറപ്പാക്കാന്‍ നടപടികള്‍ സ്വീകരിക്കണം. കുറ്റവാളികളെ ജനകീയ വിചാരണ ചെയ്യണം. കുറ്റവാളികള്‍ക്കെതിരെ നടപടികളുണ്ടാവാതെ ചര്‍ച്ചകളാണ് ഇവിടെ നടക്കുന്നത്. വിദ്യാസമ്പന്നരെന്ന് പറയുന്ന കേരളത്തില്‍ സാംസ്‌കാരികമായ തകര്‍ച്ചയാണ് ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കോഴിക്കോട് നാരായണന്‍ നായര്‍, ബാബുസാമി, നിത്യാദാസ്, കെ.പി. സുധീര, പി. ആര്‍. നാഥന്‍, ദീദി ദാമോദരന്‍, അജിത, നിര്‍മ്മല്‍ പാലാഴി, ഗായകന്‍ സുനില്‍കുമാര്‍, ക്യാമറാമാന്‍ വേണുഗോപാല്‍, അനില്‍കുമാര്‍ തിരുവോത്ത്, തേജ് മര്‍വിന്‍, പി.കെ. ബാബുരാജ് തുടങ്ങിയവര്‍ സംസാരിച്ചു.
















