കൊഹിമ: നാഗാലാന്‍ഡ് മുഖ്യമന്ത്രിയായി ഷുറോസെലി ലിസ്തുസു ചുമതലയേറ്റു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ പി.ബി. ആചാര്യ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രിക്കൊപ്പം 11 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു.
എംഎല്‍എ അല്ലാത്ത 81കാരനായ ലിസ്തുസു ആറ് മാസത്തിനുള്ളില്‍ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടേണ്ടതുണ്ട്. രാജിവെച്ച ടി.ആര്‍. സെലിയാങ്ങിന് പകരമാണ് നാഗാലാന്‍ഡ് പീപ്ള്‍സ് ഫ്രണ്ട് (എന്‍.പി.എഫ്) പ്രസിഡന്റ് ഷുറോസെലി ലിസ്തുസു മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടത്.
















