ന്യൂദൽഹി: ഇന്ത്യയിലെ ടെലികോം ഭീമന്മാരായ എയർടെൽ മറ്റൊരു ടെലികോം ദാതാക്കളായ ടെലിനോർ കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡിനെ വാങ്ങാനൊരുങ്ങുന്നു.
ടെലിനോറിന്റെ ഏഴ് സർക്കിളിലെ സേവനമാണ് എയർടെൽ ആദ്യപാദത്തിൽ വാങ്ങാൻ പോകുന്നത്. ആന്ധ്രപ്രദേശ്, ബീഹാർ, മഹാരാഷ്‌ട്ര, ഗുജറാത്ത്, ഉത്തർപ്രദേശ്, ആസാം എന്നിവടങ്ങളിലെ സേവനം എയർടെൽ ഉടൻ ഏറ്റെടുക്കും.
















