ന്യൂദല്‍ഹി: മഹാത്മഗാന്ധി സ്മാരകമായ രാജ്ഘട്ടിനു സമീപത്ത് വന്‍ തീപിടിത്തം. രാജ്ഘട്ടിനു സമീപത്തെ വനമേഖലയിലാണ് തീപടര്‍ന്നത്.
ഉച്ചയ്‌ക്കുശേഷം തീ ശ്രദ്ധയില്‍പ്പെട്ടതോടെ അഗ്‌നിശമന സംഘം സ്ഥലത്തെത്തി തീയണയ്‌ക്കാന്‍ ശ്രമം തുടങ്ങി. അഞ്ചു മണിക്കൂര്‍കൊണ്ടാണ് തീ നിയന്ത്രണവിധേയമാക്കാന്‍ കഴിഞ്ഞത്. ആളപായം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
രാജ്ഘട്ടിനു സമീപം മിക്ക വര്‍ഷങ്ങളിലും തീപിടിത്തമുണ്ടാകാറുണ്ട്. താപനിലയിലെ വ്യതിയാനമാണ് ഇതിനു പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
















