ഡെറാഡൂണ്‍: കശ്മീര്‍ താഴ് വരകളെ ഉപേക്ഷിച്ച് വിനോദ സഞ്ചാരികള്‍ ഹിമാചല്‍ പ്രദേശിലേക്കും ഉത്തരാഖണ്ഡിലേക്കും ഒഴുകുന്നു. സഞ്ചാരികളുടെ പറൂദിസയായ കശ്മീര്‍ താഴ് വരകള്‍ സംഘര്‍ഷത്തിന്റെ പിടിയിലായതോടെയാണ് ഈ മാറ്റം.
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം ഇരുസ്ഥലങ്ങളിലേക്കുമുള്ള വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.
കശ്മീരിലെ സംഘര്‍ഷാവസ്ഥയില്‍ ഉത്തരാഖണ്ഡിലെ വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ 5 മുതല്‍ 7 ശതമാനം വരെയാണ് വര്‍ധിച്ചത്. ഉത്തരാഖണ്ഡും ഹിമാചലും മല നിരകള്‍ കാരണം എറെ പ്രശസ്തിയാര്‍ജ്ജിച്ചിട്ടുള്ളതാണ്. സാധാരണ ജൂണ്‍ മാസങ്ങളില്‍ 23,000ഓളം സഞ്ചാരികളാണ് ദിനംപ്രതി മണാലി സന്ദര്‍ശിക്കുന്നതിനായി എത്തുന്നത്. ഇതില്‍ കുടുതല്‍ പേരും രോഹ്താങ് സന്ദര്‍ശിക്കുന്നതിനാവും.
സന്ദര്‍ശകരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായതിനെ തുടര്‍ന്ന് കഴിഞ്ഞ മൂന്നു വര്‍ഷമായി പ്രതിദിനം 1200 പേര്‍ക്ക് മാത്രമാണ് രോഹ്താങ്ങിലേക്കുള്ള പാസ് നല്‍കുന്നുള്ളൂ. എന്നാല്‍ പലപ്പോഴുമിത് പ്രദേശത്തെ ടാക്‌സി മറ്റു സര്‍വ്വീസുകള്‍ മുതലെടുക്കുകയാണ്. മണാലി സന്ദര്‍ശനത്തിന് 550 രൂപയാണ് യഥാര്‍ത്ഥ നിരക്കെങ്കിലും 3,000രൂപ വരെ സഞ്ചാരികളില്‍ നിന്ന് ഈടാക്കുന്നുണ്ട്.
















