ന്യൂദല്‍ഹി: ചരക്ക് സേവന നികുതിക്കായി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് എക്സൈസ് ആന്‍ഡ് കസ്റ്റംസ് (സിബിഇസി) ആപ്പ് അവതരപ്പിച്ചു. നികുതി ദായകര്‍ക്ക് സേവനങ്ങള്‍ ഏളുപ്പത്തില്‍ ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് ഇത് നല്‍കിയിരിക്കുന്നത്.
ഇതുകൂടാതെ ജിഎസ്ടിയുമായി ബന്ധപ്പെട്ട സേവനങ്ങള്‍ക്കും മറ്റുമായി സിബിഇസി ടോള്‍ഫ്രീ നമ്പറുകളും കൊണ്ടുവന്നിട്ടുണ്ട്. ആന്‍ഡ്രോയിഡ് ഫോണുകളിലാണ് ഈ ആപ്പ് നിലവില്‍ ലഭിക്കുക. ജിഎസ്ടി കൗണ്‍സില്‍ അവതരിപ്പിച്ചിട്ടുള്ള നിയമങ്ങളുടെ പകര്‍പ്പുകളും ആപ്പില്‍ സാധാരണക്കാര്‍ക്കായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: