Friday, July 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സ്റ്റീല്‍ ബ്രിഡ്ജ് ഫ്‌ളൈ ഓവര്‍ അഴിമതി: കോണ്‍ഗ്രസ് ഉന്നതര്‍ക്ക് കോഴ നല്‍കിയെന്ന് രേഖകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2017, 02:06 pm IST
in India

ന്യൂദല്‍ഹി: ബംഗളൂരു നഗരത്തിലെ സ്റ്റീല്‍ ബ്രിഡ്ജ് ഫ്‌ളൈഓവര്‍ പദ്ധതിയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് ഹൈക്കമാന്റിന് കോടികള്‍ കോഴ നല്‍കിയതിന്റെ രേഖകള്‍ പുറത്തായി. കോണ്‍ഗ്രസ് എംഎല്‍എ ഗോവിന്ദ രാജുവിന്റെ വീട്ടില്‍ നടന്ന ആദായനികുതി വകുപ്പിന്റെ റെയ്ഡിലാണ് ഹൈക്കമാന്റിന് കൈക്കൂലി കൊടുത്തതിന്റെ രേഖകള്‍ ലഭിച്ചത്.

ഇയാള്‍ പാര്‍ട്ടിക്കും മുതിര്‍ന്ന പ്രവര്‍ത്തകര്‍ക്കുമായി 600 കോടി രൂപ നല്‍കിയ വിവരമാണ് പുറത്തായത്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി, ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ഹൈക്കമാന്റിലെ മറ്റു നേതാക്കള്‍ എന്നിവരുടെയെല്ലാം പേരുകള്‍ പുറത്തുവന്ന ഡയറിയിലുണ്ട്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്തായിരുന്നു കൈക്കൂലിപ്പണം കൈമാറിയതെന്നും ഡയറി വ്യക്തമാക്കുന്നുണ്ട്.

ഗോവിന്ദരാജുവിന്റെ കിടപ്പുമുറിയില്‍ നിന്നും ലഭിച്ച ഡയറിയിലെ കണക്കുകള്‍ പ്രകാരം 2014 ലോക്‌സഭ തെരഞ്ഞെടുപ്പ് വേളയില്‍ 600 കോടി എഐസിസിക്കും ഉന്നത നേതാക്കള്‍ക്കുമായി നല്‍കിയിട്ടുണ്ട്. ഡയറിയിലെ ഒരു കോളത്തില്‍ ഇയാള്‍ക്ക് പണം നല്‍കിയിട്ടുള്ളവരേയും മറ്റേതില്‍ ഗോവിന്ദരാജ് പണം നല്‍കിയവരെ കുറിച്ചുള്ള വിവരങ്ങളുമാണ് പ്രതിപാദിച്ചിരിക്കുന്നത.

അഴിമതി പുറത്തുവന്നതിനെ തുടര്‍ന്ന് കര്‍ണ്ണാടക മന്ത്രിസഭയിലെ ചില മന്ത്രിമാരെ ആദായനികുതി വകുപ്പ് ചോദ്യം ചെയ്തിട്ടുണ്ട്. ഡയറിയിലെ വിവരങ്ങള്‍ തെറ്റാണെന്നും കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ആരും കൈക്കൂലി കൊടുത്തിട്ടില്ലെന്നുമാണ് കര്‍ണ്ണാടക കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിലപാട്. സംസ്ഥാനത്തെ കോണ്‍ഗ്രസ് സര്‍ക്കാരിനെ അപമാനിക്കുന്നതിനും തകര്‍ക്കുന്നതിനുമായി കേന്ദ്രംഭരിക്കുന്ന ബിജെപിയുടെ ശ്രമമാണ് ഡയറി വിവാദമെന്നും നേതൃത്വം പറയുന്നു.

2016 സപ്തംബറിലാണ് പദ്ധതിക്ക് അന്തിമ രൂപം നല്‍കിയതെന്നും എന്നാല്‍ ഡയറിയിലെ വിവരങ്ങള്‍ അനുസരിച്ച് 2016 മാര്‍ച്ചിലാണ് പണം നല്‍കിയെന്ന് പറയുന്നതെന്നും മലയാളിയും ബംഗളൂരു വികസന വകുപ്പ് മന്ത്രിയുമായ കെ.ജെ ജോര്‍ജ്ജ് പ്രതികരിച്ചു. എന്നാല്‍ സ്റ്റീല്‍ ബ്രിഡ്ജ് ഫ്‌ളൈ ഓവര്‍ പദ്ധതി അഴിമതി നിറഞ്ഞതാണെന്ന തന്റെ ആരോപണം ഡയറി പുറത്തുവന്നതോടെ സത്യമാണെന്ന് ഏവര്‍ക്കും ബോധ്യമായെന്ന് രാജീവ് ചന്ദ്രശേഖര്‍ എംപി പറഞ്ഞു. വലിയ അഴിമതി പദ്ധതിക്ക് പിന്നിലുണ്ടെന്ന് തെളിഞ്ഞിരിക്കുകയാണ്. കോണ്‍ഗ്രസ് എംഎല്‍എയുടെ പക്കല്‍ നിന്നും ലഭിച്ച ഡയറിയിലെ വിവരങ്ങള്‍ കോണ്‍ഗ്രസ് ഉന്നത നേതൃത്വത്തിന്റെ പങ്ക് വ്യക്തമാക്കുകയാണെന്നും എംപി പറഞ്ഞു.

1,791 കോടി രൂപയുടെ പദ്ധതിയാണ് സ്റ്റീല്‍ ഫ്‌ളൈ ഓവര്‍ പദ്ധതി. നഗരത്തിലെ പച്ചപ്പു നിറഞ്ഞ പ്രദേശത്തു കൂടി കടന്നുപോകുന്ന പദ്ധതിയുടെ ഭാഗമായി 812 മരങ്ങള്‍ മുറിച്ചു മാറ്റേണ്ടിവരുമെന്ന വാര്‍ത്ത പുറത്തുവന്നത് വലിയ വിവാദമായിരുന്നു. അതിനിടെ പദ്ധതി ഹെബ്ബല്‍ ഫ്‌ളൈഓവര്‍ വരെ ദീര്‍ഘിപ്പിച്ചതോടെ ആകെതുക 2,200 കോടിയായി ഉയര്‍ന്നു. ദേശീയ ഹരിത ട്രിബ്യൂണല്‍ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ തടഞ്ഞിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇന്ത്യന്‍ വ്യോമസേന മേധാവി അമര്‍ പ്രീത് സിങ്ങ് (വലത്ത്)
India

ഗ്ലോബല്‍ എയര്‍ പവര്‍ റാങ്കിംഗില്‍ ഇന്ത്യന്‍ വ്യോമസേന മൂന്നാം സ്ഥാനത്ത് ; 3700 ദ്ധവിമാനങ്ങളുണ്ടെങ്കിലും ചൈനയ്‌ക്ക് നാലാം സ്ഥാനത്തായത് എന്തുകൊണ്ട്?

Kerala

ആറന്‍മുള വിമാനത്താവളം : പുതിയ നീക്കം ദുരൂഹമെന്ന് കുമ്മനം രാജശേഖരന്‍

Kerala

തിരുവനന്തപുരം നഗരമധ്യത്തിലെ ഹോട്ടലില്‍ തീപ്പിടിത്തം

ജപ്പാന്‍ പ്രധാനമന്ത്രി തകായ്ചി, മോദി, ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങ് (ഇടത്ത് നിന്നും വലത്തോട്ട്)
India

ഷീ ജിന്‍പിങ്ങിന്റെ ഉറക്കംകെടുത്തി നരേന്ദ്രനും തകായ്ചിയും ചേര്‍ന്ന് മെനഞ്ഞ തന്ത്രം…ഇനി ഏഷ്യയില്‍ ചൈന മാത്രം നിയമം എഴുതുന്ന കാലം തീര്‍ന്നു

Kerala

സത്യപ്രതിജ്ഞ ചെയ്യാന്‍ സുഗതന്‌ ജയിലില്‍ സൗകര്യം ഒരുക്കണം, സര്‍ക്കാര്‍ നിലപാട് തേടി ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

ഹരിലാൽ അനുസ്മരണം നടത്തി

‘ ആന്റപ്പന്റെ അത്ഭുത പ്രവർത്തികൾ ഒഫീഷ്യൽ ട്രെയിലർ റിലീസായി.

കരിമ്പടം ” ഫസ്റ്റ് ലുക്ക് പോസ്റ്റർ.

അഭിനയ സിംഹങ്ങൾ വീണ്ടും നേർക്കുനേർ; മമ്മൂട്ടിയും നസീറുദ്ദീൻ ഷായും ഒന്നിക്കുന്ന ‘ഓം’

കള്ളാടി മണ്ണിടിച്ചിൽ ദുരന്തം; പഴിചാരലുകൾ വേണ്ടെന്ന് സർക്കാരിനോട് ഹൈക്കോടതി, ധനസഹായം എത്രയും വേഗം നൽകാനും നിർദേശം

മതമൗലികവാദികളുടെ സമ്മർദ്ദത്തിന് വഴങ്ങി യുഡിഎഫ് സർക്കാരും പിഎം ശ്രീ നിരാകരിക്കുന്നോ; മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് പി.കെ കൃഷ്ണദാസ്

കുംഭമേള വൈറല്‍ പെണ്‍കുട്ടിയെ കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് സർക്കാർ; പോലീസ് സംരക്ഷണം പിൻവലിക്കാൻ ഹൈക്കോടതി ഉത്തരവ്

പക്ഷാഘാതം വന്ന് കിടപ്പിലായിട്ടും തന്റെ സഹോദരനെ കാണാനോ സഹായിക്കാനോ ജയറാം വന്നില്ല;ഒടുവില്‍ സഹായിച്ചത് മമ്മൂട്ടി

സിദ്ധാർത്ഥ് മൽഹോത്ര- തമന്ന ഭാട്ടിയ ചിത്രം ‘ദി വാൻ – ഫോഴ്‌സ് ഓഫ് ദി ഫോറെസ്റ്റ്’ റിലീസ് തീയതി പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് 2026 സെപ്റ്റംബർ 25 ന്

ദുൽഖർ സൽമാൻ- രവി നെലകുടിറ്റി-സുധാകർ ചെറുകുരി ചിത്രം “ശ്രീ ശ്രീ” ഫസ്റ്റ് ലുക്ക് പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.