തൃശൂര്‍: രണ്ടായിരത്തോളം തടവുകാരെ മോചിപ്പിക്കാനുള്ള ഇടതു സര്‍ക്കാരിന്റെ നീക്കത്തിനെതിരെയുള്ള പരാമര്‍ശനം നവമാധ്യമങ്ങളിലൂടെ ഷെയര്‍ ചെയ്ത തൃശൂര്‍ സൈബര്‍ സെല്‍ എസ്.ഐക്കു സസ്‌പെന്‍ഷന്‍. റോയ് സി. ജോര്‍ജിനെയാണു സസ്‌പെന്‍ഡു ചെയ്തത്.
വാട്ട്‌സാപ്പായി ലഭിച്ച സന്ദേശം അഞ്ഞൂറോളം പോലീസുകാരടക്കമുള്ള ഗ്രൂപ്പിലേക്ക് അയച്ചെന്ന പേരില്‍ കഴിഞ്ഞ ദിവസം റോയിയെ എ.ആര്‍ക്യാമ്പിലേക്കു സ്ഥലംമാറ്റിയിരുന്നു.
തുടരന്വേഷണത്തിന്റെ ഭാഗമായാണു സസ്‌പെന്‍ഷന്‍. സിറ്റി പോലീസ് കമ്മീഷണര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഐ.ജിയാണു സസ്‌പെന്‍ഡു ചെയ്ത്. സൈബര്‍ സെല്ലിന്റെ താത്കാലിക ചുമതല എസ്.ഐ ഗോപിക്കു നല്‍കിയിട്ടുണ്ട്. ഗുണ്ടകള്‍ കേരളത്തില്‍ അരങ്ങുവാഴുമ്പോള്‍ ജയിലില്‍ ഉള്ള 1850 കൊടുംകുറ്റവാളികളെ കൂടി പുറത്തേക്ക് വിടാന്‍ ശ്രമിച്ച് സി.പി.എം സര്‍ക്കാര്‍ എന്ന പോസ്റ്റാണ് എസ്.ഐ. വാട്‌സ് ആപ് ഗ്രൂപ്പിലിട്ടത്.
















