തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം ഏഴു മന്ത്രിമാര്‍ 12 വിദേശയാത്രകള്‍ നടത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചു. മുഖ്യമന്ത്രി, മന്ത്രിമാരായ മാത്യു ടി. തോമസ്, തോമസ് ഐസക് എന്നിവര്‍ ഔദ്യോഗിക യാത്രകളാണ് നടത്തിയത്. എ. കെ. ശശീന്ദ്രന്‍, കെ.രാജു, വി.എസ.് സുനില്‍കുമാര്‍, എ.കെ. ബാലന്‍ എന്നിവര്‍ സ്വകാര്യയാത്രകളാണ് നടത്തിയത്. റ്റിഎ, ഡിഎ ഇനത്തില്‍ മന്ത്രിമാരായ തോമസ് ഐസക്, മാത്യു ടി. തോമസ് എന്നിവര്‍ക്ക് വത്തിക്കാന്‍ യാത്രയ്‌ക്ക് 1,66,693 രൂപ ചെലവിട്ടു.
2007 മുതല്‍ 2017വരെ സംസ്ഥാനത്തു നിന്ന് വിദേശത്തേക്കു പോയവരില്‍ 10 പേരെ കാണാതായതായി പരാതി ലഭിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇതില്‍ രണ്ടുപേരെ കണ്ടെത്താന്‍ കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ ജില്ലകേന്ദ്രങ്ങളിലും അരിക്കടകള്‍ തുറക്കുമെന്ന് മന്ത്രി പി. തിലോത്തമന്‍ അറിയിച്ചു. പാലക്കാട്, ആലപ്പുഴ എന്നിവിടങ്ങളില്‍ അടുത്ത ദിവസങ്ങളില്‍ തന്നെ തുടങ്ങും. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളില്‍ നിലവില്‍ അരിക്കടകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. യുഡിഎഫ് കാലത്ത് ഭക്ഷ്യഭദ്രതാ നിയമം നടപ്പിലാക്കത്തതിനെ തുടര്‍ന്നുണ്ടായ സര്‍ക്കാരിന്റെ നഷ്ടം കണക്കാക്കിയിട്ടില്ല. പുതിയ റേഷന്‍ കാര്‍ഡുകളുടെ വിതരണം മാര്‍ച്ച് മാസത്തോടെയും കമ്പ്യൂട്ടര്‍വത്കരണത്തിന്റെ ഒരു ഘട്ടം ജൂണ്‍ മാസത്തോടെയും പൂര്‍ത്തിയാക്കും.
















