തിരുവനന്തപുരം: കേരളത്തിലോടുന്ന മുഴുവന്‍ സ്വകാര്യ ബസ്സുകള്‍ക്കും മേഖല തിരിച്ച് ഒരു നിറം നല്‍കാന്‍ സംസ്ഥാന ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി യോഗത്തില്‍ ധാരണ. സിറ്റി, റൂറല്‍, ദീര്‍ഘദൂര സ്വകാര്യ ബസ്സുകള്‍ക്കാണ് വെവ്വേറെ നിറം നല്‍കുക. ഏതുനിറം നല്‍കണമെന്ന് 15 ദിവസത്തിനകം അറിയിക്കാമെന്നു ബസ്സ് ഉടമകളുടെ സംഘടന യോഗത്തെ അറിയിച്ചു.
റെന്റ് എ കാര്‍, റെന്റ് എ ബൈക്ക് സേവനത്തിന് ഔദ്യോഗിക അനുമതി നല്‍കാനും യോഗത്തില്‍ തീരുമാനിച്ചു. ആവശ്യക്കാര്‍ക്ക് കാര്‍ നല്‍കുന്ന ഈ സംവിധാനം നിലവിലുണ്ടെങ്കിലും ഔദ്യോഗികമല്ല. മുന്തിയ ഇനം കാറുകള്‍ റെന്റ് എ കാര്‍ വ്യവസ്ഥയില്‍ നല്‍കാനുള്ള എറണാകുളത്തെ കമ്പനിയുടെ അപേക്ഷ മോട്ടോര്‍ വാഹനവകുപ്പ് അംഗീകരിച്ചു.
തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിലെ സ്ഥാപനങ്ങള്‍ക്കാണ് റെന്റ് എ ബൈക് സര്‍വീസ് നടത്താന്‍ അനുമതി നല്കിയത്. ഏതൊക്കെ രേഖകള്‍ വാങ്ങിവച്ചശേഷം കാറും ബൈക്കും നല്‍കാമെന്നതിനെക്കുറിച്ചു ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറേറ്റ് തീരുമാനം എടുക്കുമെന്നും മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചു.
















