തിരുവനന്തപുരം: തടവുകാര്‍ക്ക് ശിക്ഷയിളവ് നല്‍കുന്നതിനു ഗവര്‍ണര്‍ക്ക് അയച്ച പട്ടികയില്‍ ടി.പി. വധക്കേസിലെ കുറ്റവാളികളുടെ പേര് ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് ഓര്‍മ്മയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
വിവിധ ജയിലുകളില്‍ നിന്നായി 2,262 പേരുടെ ശിക്ഷയിളവിനാണ് ശുപാര്‍ശ വന്നത്. ഇത് സര്‍ക്കാര്‍ പരിശോധിച്ച േശഷം 1,880 പേരുടെ പട്ടിക തയാറാക്കി. ശിക്ഷയിളവ് നല്‍കാന്‍ പാടില്ലാത്തവരെ ഒഴിവാക്കിയാണ് പട്ടിക തയാറാക്കിയത്.
സ്ത്രീ പീഡനങ്ങളില്‍ സര്‍ക്കാര്‍ വിട്ടുവീഴ്ച ചെയ്യില്ല. മഹാരാജാസ് കോളേജിലെ ഉള്‍പ്പെടെയുള്ള അക്രമങ്ങള്‍ സര്‍ക്കാര്‍ ഗൗരവത്തോടെയാണ് കാണുന്നത്. ജിഷ്ണു പ്രണോയിയുടെ മരണത്തില്‍ സര്‍ക്കാര്‍ അതിവേഗത്തിലാണ് പ്രവര്‍ത്തിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
















