Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അഡ്വ. തിരുവാര്‍പ്പ് പരമേശ്വരന്‍ നായര്‍ അന്തരിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2017, 06:00 pm IST
in Kerala

കോട്ടയം: സമസ്ത നായര്‍ സമാജം പ്രസിഡന്റ് അഡ്വ. തിരുവാര്‍പ്പ് പരമേശ്വരന്‍ നായര്‍ (82) അന്തരിച്ചു. തിരുനക്കര പോസ്‌റ്റോഫീസ് റോഡിലുള്ള വസതിയായ ശ്രീനിധിയില്‍ ഇന്നലെ പുലര്‍ച്ചെ ആറിനായിരുന്നു അന്ത്യം. സമാജത്തിന്റെ കോട്ടയം ജില്ലാ പ്രസിഡന്റ്, ഡയറക്ടര്‍ ബോര്‍ഡ് അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു. കോട്ടയം കോ-ഓപ്പറേറ്റീവ് കാര്‍ഷിക ഗ്രാമ വികസന ബാങ്കിന്റെ സ്ഥാപക ഡയറക്ടറായിരുന്നു. വര്‍ഷങ്ങളായി വൈസ് പ്രസിഡന്റായും ഇടക്കാലത്ത് രണ്ട് പ്രാവശ്യം പ്രസിഡന്റായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

മുട്ടമ്പലം കുന്നത്ത് നാരായണന്‍ നായരുടെയും തിരുവാര്‍പ്പ് കളപ്പുരയ്‌ക്കല്‍ പറത്താനത്ത് നാരായണിയമ്മയുടെയും രണ്ടാമത്തെ മകനാണ് തിരുവാര്‍പ്പ് പരമേശ്വരന്‍ നായര്‍. ചെറുപ്പത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ ആകൃഷ്ടനായി ഗാന്ധിജിയുടെ വാര്‍ദ്ധാ ആശ്രമത്തില്‍ പരിശീലനം നേടുകയുണ്ടായി. യുവാവായിരിക്കേ മന്നത്ത് പത്മനാഭനോടൊപ്പം എന്‍എസ്എസ്സില്‍ സജീവമായി പ്രവര്‍ത്തിച്ചു. പിന്നീട് കിടങ്ങൂര്‍ ഗോപാലകൃഷ്ണപിള്ളയോടൊപ്പം എന്‍എസ്എസ് സംരക്ഷണസമിതിക്ക് നേതൃത്വം വഹിച്ചു. എന്‍ഡിപി പുനരുജ്ജീവിപ്പിച്ച് അതിന്റെ ചെയര്‍മാനായി പ്രവര്‍ത്തിച്ചു. കെ. കരുണാകരന്‍ ഡെമോക്രാറ്റിക് ഇന്ദിര കോണ്‍ഗ്രസ് പാര്‍ട്ടി രൂപീകരിച്ചപ്പോള്‍ അദ്ദേഹത്തോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിച്ചു.

കെ. കരുണാകരന്‍ കോണ്‍ഗ്രസ്സിലേക്ക് തിരിച്ച് പോയപ്പോള്‍ തിരുവാര്‍പ്പ് പരമേശ്വരന്‍ നായര്‍ ദേശീയ ജനാധിപത്യസഖ്യത്തിന്റ ഭാഗമായി. 1999 ല്‍ ആലപ്പുഴയില്‍ നിന്നു ലോക്‌സഭയിലേക്ക് മത്സരിച്ചു. പിന്നീട് സമസ്ത നായര്‍ സമാജത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവമായി. 2012 മുതല്‍ സമസ്ത നായര്‍ സമാജത്തിന്റെ പ്രസിഡന്റായി. കോട്ടയം ജില്ലാ കോടതിയിലെ മുതിര്‍ന്ന അഭിഭാഷകരിലൊരാളായ അദ്ദേഹം 2014ല്‍ കോട്ടയം ജില്ലാ ബാര്‍ അസോസിയേഷന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

കോട്ടയത്ത് വിവിധ സാമൂഹിക സാംസ്‌കാരിക മണ്ഡലങ്ങളിലും സജീവ സാന്നിധ്യമായിരുന്നു. സ്വാമി സത്യാനന്ദസരസ്വതി നേതൃത്വം കൊടുത്ത ശ്രീരാമദാസമിഷന്‍ കോട്ടയം ജില്ലാ പ്രസിഡന്റായും, മാതാ അമൃതാനന്ദമയീ സേവാസമിതിയുടെ പ്രവര്‍ത്തനത്തിലും സജീവമായിരുന്നു. സംസ്‌കാരം ഇന്ന് ഉച്ചയ്‌ക്ക് 1.30 ന് മുനിസിപ്പല്‍ ശ്മശാനത്തില്‍. ഭാര്യ ടി.എന്‍ ശാന്തകുമാരിയമ്മ (റിട്ട. ജോയിന്റ് ഡയറക്ടര്‍ ഓഫ് പഞ്ചായത്ത്).

മക്കള്‍: അഡ്വ. പി. രാജേഷ്, പി. രാജീവ് (സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ബാംഗ്ലൂര്‍), മരുമക്കള്‍: കല രാജേഷ്, സീമ രാജീവ്. ജസ്റ്റിസ് കെ.ടി. തോമസ്, ബിജെപി ദേശീയസമിതി അംഗം സി. കെ. പത്മനാഭന്‍, ഹിന്ദുഐക്യവേദി നേതാക്കളായ ഇ.എസ്. ബിജു, കെ.പി. ഹരിദാസ്, ആര്‍എസ്എസ് പ്രാന്ത സമ്പര്‍ക്കപ്രമുഖ് കെ.ബി. ശ്രീകുമാര്‍, പ്രാന്തകാര്യകാരി അംഗം എന്‍. ശങ്കര്‍ റാം, ബിജെപി നേതാക്കളായ എം.എസ്. കരുണാകരന്‍, എന്‍. ഹരി, കെ.പി. സുരേഷ് തുടങ്ങി വിവിധരംഗങ്ങളില്‍ നിന്നുള്ള നിരവധിപേര്‍ വസതിയിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പിഎം കെയേഴ്സിനെ ചോദ്യം ചെയ്തപ്പോള്‍ രത്തന്‍ ടാറ്റയെ കൊണ്ടുവന്നു; പരീക്ഷയുടെ സുരക്ഷ കൂട്ടാന്‍ ആധാര്‍ ശില്‍പി നന്ദന്‍ നിലകേനിയെ തിരികെ വിളിച്ച് മോദി

India

ജന്തര്‍മന്തറില്‍ എത്തിയു വൃദ്ധന്‍.പ്രധാനമന്ത്രി മോദിയെ ചീത്ത വിളിക്കുമെന്ന് സിജെപിക്കാര്‍ പ്രതീക്ഷിച്ചു….പക്ഷെ സംഭവിച്ചത് ഇതാണ് .

Kerala

ജയില്‍ച്ചാട്ടവും കള്ളക്കടത്തും മുളയിലേ നുള്ളൂം…വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ എഐ അധിഷ്ഠിത ഡ്രോണ്‍ നിരീക്ഷണം തുടങ്ങി

Kerala

അത് സീരിയസായി എടുക്കരുത് , തമാശയായി വിട്ട് കളയൂ : മാപ്പ് പറഞ്ഞ് ജാന്മണി

Kerala

ഈ സമരത്തിൽ ഞങ്ങൾക്ക് പങ്കുണ്ടോയെന്നാണ് പലരും ചോദിക്കുന്നത് ; പാറ്റാപാർട്ടി ഞങ്ങളോട് പിന്തുണ ചോദിച്ചിരുന്നുവെന്ന് എ എ റഹീം

പുതിയ വാര്‍ത്തകള്‍

തലസ്ഥാനത്തെ കൊലപാതകം:4 പ്രതികളും പിടിയില്‍

തോറ്റ് തലകുനിച്ചല്ല , വിജയിച്ചു തലയുയർത്തി ആണായിട്ട് തന്നെയാണ് ധർമ്മേന്ദ്ര പ്രധാൻ പോയത് ; യോഗി വന്നാൽ തീരാവുന്ന പ്രശ്നമേ ഇപ്പോൾ ഇവിടുള്ളൂ

ചുരണ്ട മുടിയുള്ള സായ് പല്ലവിയെ സീതയാക്കിയതിന് വിമര്‍ശനവുമായി പഴയ ടെലിവിഷന്‍ രാമായണത്തിലെ സീതയായ ദീപിക ചിഖാലിയ

ശബരിമല : 450 കോടി രൂപയുടെ സമഗ്ര റോഡ് വികസന പാക്കേജ് നടപ്പാക്കുമെന്ന് മന്ത്രി ബഷീര്‍

മോട്ടോര്‍ വാഹന വകുപ്പിന്‌റെ ഉടായിപ്പിന് ഉപഭോക്തൃ കോടതിയുടെ കിഴുക്ക്

മുഖ്യമന്ത്രി വി ഡി സതീശന്‍ അഹങ്കാരം ഉപേക്ഷിക്കണം,പാര്‍ട്ടി പ്രവര്‍ത്തകരോടുള്ള മനോഭാവം മാറ്റണം: മഹിളാ കോണ്‍ഗ്രസ്

പാലക്കാട്ടെ സിവില്‍ പൊലീസ് ഓഫീസര്‍മാരുടെ സ്ഥലംമാറ്റത്തിന് സ്റ്റേ

അനഹത് സിംഗ് ചരിത്രം സൃഷ്ടിച്ചു: 18 വയസ്സുള്ള ഇന്ത്യൻ താരം ലോക ജൂനിയർ സ്ക്വാഷ് ചാമ്പ്യനായി

സിജെപിയുടെ നേതൃത്വം കയ്യാളാന്‍ ശ്രമിച്ച അരവിന്ദ് കെജ്രിവാളിന് തിരിച്ചടി; കൂടെക്കൂട്ടാതെ സിജെപി

ട്രക്കുകളില്‍ ലഹരിക്കടത്ത് : കാനഡയില്‍ 9 ഇന്ത്യന്‍ വംശജര്‍ അറസ്റ്റിലായത് മലയാളികള്‍ക്കടക്കം കുരുക്കായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.