കോട്ടയം: ബിജെപി മുന്‍ സംസ്ഥാന സെക്രട്ടറിയും കിസാന്‍മോര്‍ച്ച ദേശീയ എക്സിക്യൂട്ടീവ് അംഗവും ആയിരുന്ന ബി. രാധാകൃഷ്ണ മേനോനെ നാഷണല്‍ ലൈവ് സ്റ്റോക്ക് മിഷന് ജനറല്‍ കൗണ്‍സില്‍ അംഗമായി കേന്ദ്ര കൃഷിമന്ത്രാലയം നോമിനേറ്റ് ചെയ്തു.
കേന്ദ്ര കൃഷിമന്ത്രി അധ്യക്ഷനായ സമിതിയില്‍ ഖനശ്യാംജി ആചാര്യ (ഗുജറാത്ത് ), വേണുഗോപാല്‍ ബഡറാവാഡാ (തെലങ്കാന), മീണ ചൗധരി (ഹരിയാന), ഗോര്‍ധാന്‍ റെയികാ (രാജസ്ഥാന് ) എന്നിവരാണ് മന്ത്രാലയ സെക്രട്ടറിമാര്‍ക്കു പുറമെ 5 അംഗങ്ങള്‍ മാത്രമുള്ള കൗണ്‍സിലിലെ മറ്റംഗങ്ങള്‍.
ലൈവ് സ്റ്റോക്ക് മേഖലയുടെ സുസ്ഥിരവും ഗുണപരവും, മൂല്യ വര്‍ദ്ധനവ് ഉറപ്പുവരുത്തുന്നതുമായ വികസനവും സഹകാരികളുടെയും കര്‍ഷകരുടെയും ക്രയശേഷി വര്‍ധനയും ലക്ഷ്യമിട്ട് കേന്ദ്രസര്‍ക്കാര്‍ 2014-15 കാലഘട്ടത്തില്‍ ആരംഭിച്ച നാഷണല്‍ ലൈവ് സ്റ്റോക്ക് മിഷന് പ്രവര്‍ത്തനം സംസ്ഥാനങ്ങളില്‍ സജീവമാക്കുന്നതിന്റെ ഭാഗമായാണ് ജനറല്‍ കൗണ്‍സിലിന്റെ രൂപീകരണം.
സംസ്ഥാനങ്ങളുടെ മുന്‍ഗണന ക്രമവും പ്രോജക്ടുകളുടെ മുന്‍ഗണനയും അടക്കം നിശ്ചയിക്കുകയും വിലയിരുത്തുകയും ചെയുന്ന മിഷന്റെ ഉന്നതതല സമിതിയാണ് ജനറല്‍ കൗണ്‍സില്‍.
















