തൊടുപുഴ: മധ്യവയസ്കനെ വനിതാ എസ്ഐയുടെ സാന്നിധ്യത്തില്‍ മര്‍ദ്ദിച്ച സംഭവത്തില്‍ മര്‍ദ്ദനത്തിന് നേതൃത്വം നല്കിയ എഎസ്ഐക്കും പോലീസുകാര്‍ക്കുമെതിരെ കേസെടുത്തതായി കട്ടപ്പന സി.ഐ അനില്‍കുമാര്‍ ‘ജന്മഭൂമി’യോട് പറഞ്ഞു. എന്നാല്‍ വനിതാ എസ്ഐക്കെതിരെ കേസെടുക്കാന്‍ പോലീസ് തയ്യാറായിട്ടില്ല.
മര്‍ദ്ദിക്കുകയും തലയില്‍ വെള്ളം ഒഴിക്കുകയും ചെയ്തെന്നാണ് ഷിബുവിന്റെ മൊഴിയെന്ന് സിഐ പറഞ്ഞു. മൂത്രം കുടിപ്പിച്ചെന്ന് ഷിബു മൊഴി നല്‍കിയെങ്കിലും പോലീസ് ഇത് എഴുതാന്‍ തയ്യാറായില്ല. ചില കാര്യങ്ങള്‍ മാത്രം എഴുതി നിര്‍ബന്ധിച്ച് മൊഴിയില്‍ ഒപ്പിടാന്‍ പോലീസ് നിര്‍ദ്ദേശിക്കുകയായിരുന്നെന്ന് ഷിബു ‘ജന്മഭൂമി’യോട് പറഞ്ഞു.
കണ്ണിനേറ്റ പരിക്ക് ഗുരുതരമായതിനെത്തുടര്‍ന്ന് ഷിബുവിനെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ക്രൂരമായ മര്‍ദ്ദനം നടന്നിട്ടും സ്പെഷ്യല്‍ ബ്രാഞ്ച് പോലീസുകാരെ രക്ഷിക്കാനുള്ള റിപ്പോര്‍ട്ടാണ് തയ്യാറാക്കുന്നത്.
















