Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

സിപിഎം വിഘടനവാദികളുടെയും ഭീകരവാദികളുടെയും പാര്‍ട്ടി: എം.രാധാകൃഷ്ണന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2017, 03:08 pm IST
in Kannur

സിപിഎം വിഘടനവാദികളുടെയും ഭീകരവാദികളുടെയും പാര്‍ട്ടി: എം.രാധാകൃഷ്ണന്‍

കണ്ണൂര്‍: ഇന്ത്യയിലെ സിപിഎം വിഘടനവാദികളുടെയും ഭീകരവാദികളുടെയും പാര്‍ട്ടിയായി മാറിയിരിക്കുകയാണെന്ന് രാഷ്‌ട്രീയ സ്വയംസേവക സംഘം പ്രാന്തസഹകാര്യവാഹ് എം.രാധാകൃഷ്ണന്‍. കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ മാര്‍ക്‌സിസ്റ്റ് അക്രമവിരുദ്ധ ജനകീയ സമിതി നടത്തിയ പ്രതിഷേധക്കൂട്ടായ്‌മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തീവ്രവാദികളുടെ സഹായത്തോടെ കലാപം നടത്താനാണ് സിപിഎം ശ്രമിക്കുന്നത്. ബിജെപിയുടെയും ആര്‍എസ്എസിന്റെയും മുന്നേറ്റത്തെ സിപിഎം ഭയപ്പെടുകയാണ്. കേരളത്തില്‍ ഇടതു മുന്നണി അധികാരത്തില്‍ വന്നതിനു ശേഷമുള്ള അക്രമങ്ങള്‍ പരിശോധിച്ചാല്‍ അത് യാദൃശ്ചികമല്ലെന്നും ആസൂത്രിതമാണെന്നും നമുക്ക് കാണാന്‍ സാധിക്കും. സിപിഎം സ്വാധീന മേഖലകളില്‍ ബിജെപി മുന്നേറ്റം നടത്തിയ കേന്ദ്രങ്ങളിലാണ് വ്യാപകമായ അക്രമം നടത്തുന്നത്. പട്ടികജാതിയില്‍പ്പെട്ടവരെയും ന്യൂനപക്ഷങ്ങളെയും തെറ്റിദ്ധരിപ്പിച്ച് കൂടെ നിര്‍ത്താനായിരുന്നു സിപിഎം ശ്രമിച്ചിരുന്നത്. എന്നാല്‍ ഇത് ഫലം കണ്ടില്ല. ഇപ്പോള്‍ ന്യൂനപക്ഷങ്ങളെയും ദളിതരെയും തെരഞ്ഞ് പിടിച്ച് അക്രമിക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഒരു പ്രത്യയശാസ്ത്രമെന്ന നിലയില്‍ ലോകത്ത് കമ്മ്യൂണിസം നിലവിലില്ല. അതുകൊണ്ട് തന്നെ നിങ്ങള്‍ അക്രമം നിര്‍ത്തു ആശയ സംവാദം നടത്താമെന്ന് പറഞ്ഞാല്‍ അത് പ്രായോഗികമല്ല. കേരളത്തില്‍ നിലനില്‍ക്കുന്ന അവസാനത്തെ തുരുത്ത് നിലനിര്‍ത്താന്‍ സിപിഎം അക്രമമാര്‍ഗം സ്വീകരിക്കുകയാണ്. അധികാരത്തിന്റെ സുഖസൗകര്യങ്ങള്‍ നിലനിര്‍ത്താന്‍ നുണകള്‍ പ്രചരിപ്പിക്കുകയും അക്രമങ്ങള്‍ അഴിച്ച് വിടുകയുമാണ് ചെയ്യുന്നത്. കമ്മ്യൂണിസം ലോകത്ത് നിന്ന് തുടച്ച് നീക്കപ്പെടാന്‍ കാരണം സ്വന്തം അണികളെ തന്നെ കൊന്നു തള്ളിയതു കൊണ്ടാണ്. റഷ്യയില്‍ മൂന്നു വര്‍ഷം കൊണ്ട് സ്റ്റാലിന്‍ കൊന്ന് തള്ളിയത് മൂന്നു ലക്ഷം പേരെയാണ്. തുറുങ്കിലടക്കപ്പെട്ട പതിനഞ്ച് ലക്ഷത്തോളം പേര്‍ പിന്നീട് പുറം ലോകം കണ്ടില്ല. ലോക ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും ക്രൂരന്‍മാരായ ഭരണാധികാരികളായിരുന്നു കമ്മ്യൂണിസ്റ്റുകാര്‍ എന്ന് കാണാന്‍ കഴിയും. അതിന്റെ അവസാനത്തെ കണ്ണിയാണ് പിണറായി വിജയന്‍.

ദേശീയ പ്രസ്ഥാനങ്ങള്‍ എന്നും സിപിഎമ്മിന് ശത്രുക്കളായിരുന്നു. രാജ്യത്തിന്റെ ശത്രുക്കളെ കൂടെ നിര്‍ത്തി അസ്വസ്തത നിലനിര്‍ത്തി അക്രമം അഴിച്ച് വിടുകയയല്ലാതെ സിപിഎമ്മിന് മുന്നില്‍ മറ്റ് മാര്‍ഗങ്ങളില്ല. കേന്ദ്രസര്‍ക്കാര്‍ നോട്ട് അസാധുവാക്കിയപ്പോള്‍ കേരളത്തില്‍ സിപിഎം കലാപ സദൃശമായ സാഹചര്യമാണ് സൃഷ്ടിച്ചത്. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലൊന്നും തന്നെ അത്തരത്തിലുള്ള സാഹചര്യമുണ്ടായില്ല. അവര്‍ക്ക് സംരക്ഷിക്കാന്‍ കള്ളപ്പണമുള്ളതുകൊണ്ടാണ് സിപിഎം ഇത്തരത്തിലുള്ള നിലപാട് സ്വീകരിച്ചത്. ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ചരമമടയാന്‍ കേരളത്തെ തെരഞ്ഞെടുത്തതാണെന്നും അത് അവര്‍തന്നെ സ്വയം ചെയ്തുകൊള്ളുമെന്നും രാധാകൃഷ്ണന്‍ പറഞ്ഞു. ബിഎംഎസ് ജില്ലാ പ്രസിഡണ്ട് അഡ്വ.കെ.പി.സുരേഷ്‌കുമാര്‍ അധ്യക്ഷത വഹിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല സ്വർണ്ണക്കൊള്ള കേസ്: ശബരിമലയിലെ സ്വർണം മറ്റ് ക്ഷേത്രങ്ങളിൽ ഉപയോഗിച്ചു, പങ്കജ് ഭണ്ഡാരിയുടെ മൊഴി പുറത്ത്

India

ജബൽപൂർ ബോട്ട് അപകടത്തിന്റെ പുതിയ വീഡിയോ : നിലവിളി, സീൽ ചെയ്ത ലൈഫ് ജാക്കറ്റുകൾ, ക്രൂയിസ് ബോട്ടിൽ വെള്ളം നിറഞ്ഞത് അതിവേഗത്തിൽ

India

ഉത്തർപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ അജയ് റായ് വീട്ടിൽ കുഴഞ്ഞു വീണ് ഗുരുതരാവസ്ഥയിൽ

India

പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ മദ്യപിച്ച് നിയമസഭയിലെത്തി; ആരോപണവുമായി പ്രതിപക്ഷം, കുരുക്കിലായി ആം ആദ്മി

India

പൊതുസ്ഥലത്ത് നിസ്കാരം നടത്തുന്നത് നിങ്ങളുടെ മൗലികാവകാശമല്ല, ഗതാഗതത്തെയോ പൗരസ്വാതന്ത്ര്യത്തെയോ ബാധിക്കരുത്- കോടതി

പുതിയ വാര്‍ത്തകള്‍

ക്ഷേത്രത്തിൽ നിന്ന് മടങ്ങുകയായിരുന്ന കുടുംബത്തെ തീവ്ര ഇസ്ലാമിസ്റ്റുകൾ ആക്രമിച്ചു; ഗർഭിണിയടക്കമുള്ളവരുടെ വസ്ത്രങ്ങൾ വലിച്ചുകീറി, ഒമ്പത് പേർക്ക് പരിക്ക്

ക്യൂബയെ ആക്രമിക്കാൻ എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവച്ച് ട്രംപ്, സൈനിക വിന്യാസത്തിന് സൂചന നൽകി

പശ്ചിമ ബംഗാളിലെ 15 ബൂത്തുകളിൽ റീപോളിംഗ് ആരംഭിച്ചു, സുരക്ഷയ്‌ക്കായി ആർ‌എ‌എഫ് സുസജ്ജം

കിഷ്ത്വാറിൽ തീവ്രവാദികളുടെ ഒളിത്താവളം തകർത്ത് സുരക്ഷാ സേന : കാർബൈൻ തോക്ക്, ഗ്രനേഡ് ലോഞ്ചർ വലിയ തോതിലുള്ള വെടിക്കോപ്പുകൾ കണ്ടെടുത്തു

എക്സിറ്റ് പോളുകൾ വന്നതിന് പിന്നാലെ മലപ്പുറം ജില്ല വിഭജിച്ച് തിരൂരങ്ങാടി കേന്ദ്രമാക്കി പുതിയ ജില്ല വേണമെന്ന് യൂത്ത് ലീഗ്

ആശ്ചര്യത്തോടെ മോഹന്‍ലാല്‍;40 വര്‍ഷങ്ങള്‍ക്ക് ശേഷം ‘ടെലിഫോണ്‍ അങ്കിളിനെ’ കാണാനെത്തി ആശ ജയറാം

സ്റ്റുഡിയോയില്‍ വച്ച് പീഡിപ്പിച്ചു, ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണി; കുട്ടികളുടെ വിഡിയോ പകര്‍ത്തി സൂക്ഷിച്ചു; സംഗീത സംവിധായകനെതിരെ ഗായിക

സ്വന്തം മകളുടെ പ്രായമുള്ള,17 വയസ്സുള്ള ഒരു കുഞ്ഞിനെ ഹോട്ടലിൽ കൊണ്ടുപോയി ഇവൻ ഉപയോഗിച്ചിട്ടുണ്ട്;ഫിറോസ് ഖാന്റെ ക്രൂരതകൾ എണ്ണിപ്പറഞ്ഞ് സജ്ന നൂർ

പോളച്ചൻ പത്തു ദിവസത്തെ പരോളിലിറങ്ങി യെന്നു കേട്ടു…നമുക്കു പണിയാകുമോ ?

മലയാളത്തിൽ ആദ്യമായി ഏ.ഐ. സാങ്കേതിക വിദ്യയിൽ ഒരുങ്ങുന്ന ചിത്രം.മണികണ്ഠൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.