തിരുവനന്തപുരം: ചരക്ക് സേവന നികുതി (ജിഎസ്ടി) നടപ്പാക്കുന്നത് കേരളത്തിന് ഏറെ ഗുണം ചെയ്യുമെന്ന്സാമ്പത്തിക അവലോകന റിപ്പോര്‍ട്ട്. നോട്ട് നിരോധനം സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ചയെ ബാധിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
നോട്ട് നിരോധനം മൂലം ആഭ്യന്തര ഉത്പാദനത്തില്‍ ഇടിവുണ്ടായി. പത്താം ശമ്പള കമ്മിഷന്റെ അധികബാധ്യത കൂടി ഏറ്റെടുക്കേണ്ടി വന്ന സാഹചര്യത്തില്‍ കേരളത്തിന്റെ ധനസ്ഥിതി കൂടുതല്‍ മോശമാകും. എന്നാല്‍ ജിഎസ്‌ടി നടപ്പാക്കുന്നത് കേരളത്തിന്റെ ഏറെ ഗുണം ചെയ്യും. ജൂലെ മാസത്തില്‍ ജിഎസ്‌ടി നടപ്പാക്കും. ഒരു ഉപഭോക്തൃ സംസ്ഥാനമെന്ന നിലയില്‍ കേരളത്തിന് ഇതില്‍ നിന്നും വലിയ നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കും.
ചരക്ക് സേവന നികുതി നടപ്പാക്കുന്നതിലൂടെ മെച്ചപ്പെട്ട നേട്ടം കേരളം കൈവരിക്കും. കേന്ദ്രത്തില്‍ നിന്നും ലഭിക്കുന്ന ചരക്ക് സേവന നികുതിയില്‍ നിന്നുള്ള നഷ്ടപരിഹാരം സംസ്ഥാനത്തിന്റെ ധനസ്ഥിതിയുടെ നിര്‍ണായക ഘടകമായി തീരുമെന്നും സാമ്പത്തിക സര്‍വേ പറയുന്നു. 2015-16ൽ കേന്ദ്രത്തിൽ നിന്ന് സംസ്ഥാനങ്ങൾക്ക് ലഭിക്കേണ്ട നികുതി വിഹിതവും റവന്യൂ കമ്മി നികത്തുന്നതിനുള്ള ഗ്രാന്റും ലഭിച്ചില്ലായിരുന്നെങ്കിൽ സംസ്ഥാനത്തിനെധനസ്ഥിതി കൂടുതൽ ഇരുളടഞ്ഞതാകുമായിരുന്നു.
ഉടൻ കൊടുക്കേണ്ടതും ഹൃസ്വകാല കട ബാദ്ധ്യതകളിലുള്ളതുമായ തുക അടുത്ത സാമ്പത്തിക വർഷത്തേക്ക് നീട്ടി നൽകി. ഇല്ലെങ്കിൽ 2015-16 ൽ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി അങ്ങേയറ്റം മോശമാകുമായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
















