തിരുവനന്തപുരം: കൊച്ചി മെട്രോ ഉദ്ഘാടനം കോണ്ഗ്രസ് ബഹിഷ്കരിക്കില്ലെന്നു കെപിസിസി പ്രസിഡന്റ് എം.എം. ഹസൻ. ഇ. ശ്രീധരനേയും പ്രതിപക്ഷ നേതാവിനേയും ക്ഷണിക്കാത്തതിൽ പ്രതിഷേധമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇതു കേരളത്തെ അവഹേളിക്കുന്ന നടപടിയാണ്. കേരളത്തിന്റെ സ്വപ്ന പദ്ധതിയെ കോണ്ഗ്രസ് പ്രവർത്തകർ വിജയിപ്പിക്കുമെന്നും ഹസൻ കൂട്ടിച്ചേർത്തു.
















