മലപ്പുറം: ഒരിടവേളക്ക് ശേഷം മലപ്പുറം ജില്ലയില്‍ വീണ്ടും ബാലവിവാഹങ്ങള്‍ വര്‍ധിക്കുന്നു. ഇത്തരത്തിലുള്ള പത്തു വിവാഹങ്ങളാണ്, കരുവാരക്കുണ്ട് പഞ്ചായത്തില്‍ മാത്രം കഴിഞ്ഞ ദിവസം ചൈല്‍ഡ് ലൈന്‍ തടഞ്ഞത്. ചൈല്‍ഡ് ലൈന്റെ ടോള്‍ ഫ്രീ നമ്പറില്‍ വിളിച്ച് പതിനഞ്ചുകാരി ഇത് സംബന്ധിച്ച് വിവരമറിയിക്കുകയായിരുന്നു. ഫോണ്‍ ചെയ്ത കുട്ടിയടക്കം സ്കൂളില്‍ പഠിക്കുന്ന 10 പെണ്‍കുട്ടികളുടെ വിവാഹം വേനലവധിക്കാലത്ത് നടത്താനായിരുന്നു രക്ഷിതാക്കളുടെയും ബന്ധുക്കളുടെയും നീക്കം.
പ്രധാനമായും പത്ത് മുതല്‍ പ്ലസ്ടു വരെയുള്ള കുട്ടികളാണ് ഇത്തരം ബാലവിവാഹങ്ങളുടെ ഇരയാകുന്നത്. മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളില്‍ ഈ പ്രവണത വര്‍ധിക്കുന്നതായാണ് കഴിഞ്ഞ വര്‍ഷങ്ങളിലെയെല്ലാം അനുഭവം. അതിനാല്‍ ഈ മാസങ്ങളില്‍ ചൈല്‍ഡ് ലൈന്‍ കൂടുതല്‍ ശ്രദ്ധപുലര്‍ത്താറുണ്ട്.
രക്ഷാകര്ത്താക്കള് സാമ്പത്തികമായി നല്ല നിലയിലുള്ളവരല്ലെന്നും കുട്ടികളെ പെട്ടന്ന് വിവാഹം കഴിച്ച് അയക്കുകയായിരുന്നു അവരുടെ ലക്ഷ്യമെന്നും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പറഞ്ഞു. ആദ്യത്തെ കല്യാണാലോചന വേണ്ടെന്ന് വെച്ചാല്‍ പിന്നീട് വേറെ ആലോചന ഉണ്ടാവില്ലെന്ന പേടിയുമുണ്ട്. അതുകൊണ്ടാണ് കുട്ടികളുടെ എതിര്‍പ്പ് പോലും വകവെക്കാതെ ഇത്തരം വിവാഹങ്ങള്‍ക്ക് രക്ഷകര്‍ത്താക്കള്‍ തയ്യാറാവുന്നതെന്നും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പറഞ്ഞു.
പ്രത്യേക മതവിഭാഗത്തില്പ്പെടുന്നവരിലാണ് ബാലവിവാഹം വര്‍ധിക്കുന്നതെന്നത് ശ്രദ്ധേയമാണ്. പെണ്‍കുട്ടികളുടെ മൗലികമായ അവകാശങ്ങളെല്ലാം നിഷേധിച്ചു നടത്തുന്ന വിവാഹങ്ങള്‍ പിന്നീട് വലിയ ദുരന്തമായി മാറുന്നത് പതിവാണ്.
















