ന്യൂദല്‍ഹി: ശിശുമരണനിരക്കില്‍ കേരളത്തിന് അഭിമാന നിമിഷം. നാഷണല്‍ ഫാമിലി ഹെല്‍ത്ത് നടത്തിയ സര്‍വെയില്‍ കേരളത്തിലെ ശിശുമരണ നിരക്ക് ആയിരത്തില്‍ ആറ് മാത്രമായി ചുരുങ്ങിയതായി റിപ്പോര്‍ട്ട്.
അമേരിക്ക ഉള്‍പ്പെടെയുളള വികസിത രാജ്യങ്ങളുടെ ശിശുമരണ നിരക്കാണിത്. ശിശുമരണ നിരക്കില്‍ ദേശീയ ശരാശരി 42 ആയിരിക്കുമ്പോഴാണ് കേരളത്തിന്റെ ഈ അഭിമാന നേട്ടം.
തൊട്ടടുത്ത സംസ്ഥാനമായ തമിഴ്‌നാട്ടില്‍ ശിശുമരണം ആയിരത്തില്‍ 21 ആണ്. റഷ്യ (8), ചൈന (9) തുടങ്ങിയ രാജ്യങ്ങള്‍ കേരളത്തേക്കാള്‍ പിന്നിലാണ്. 2009 മുതല്‍ നിരക്ക് 12 ആയിരുന്നു.
















