തിരുവനന്തപുരം: കടക്കെണിയിലായ സംസ്ഥാനത്തെ കരകയറ്റാനുള്ള പദ്ധതികള്‍ ഒന്നും ബജറ്റിലില്ലെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ്. എല്ലാ പ്രശ്നങ്ങള്‍ക്കും ഒറ്റമൂലിയായി കിഫ്ബിയെയാണ് അവതരിപ്പിച്ചിരിക്കുന്നത്. കിഫ്ബി നിക്ഷേപം ആകര്‍ഷിക്കും എന്നത് പ്രതീക്ഷയാണ്. അത് യാഥാര്‍ത്ഥ്യമല്ല. ബജറ്റിന് പുറത്ത് ധനസമാഹരണം എന്നത് ബജറ്റിന്റെ പ്രാധാന്യം തന്നെ ഇല്ലാതാക്കും. കിഫ്ബിയില്‍ നിക്ഷേപം സമാഹരിക്കാന്‍ സാധിച്ചാല്‍ മാത്രം കേരളത്തിന്റെ വികസനം എന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്.
ജനപ്രിയ പദ്ധതികളെല്ലാം കേന്ദ്രം നടപ്പാക്കിയ പദ്ധതികളാണ്. എല്ലാവര്ക്കും വീട്, വൈദ്യൂതി, ശുചിത്വം, സൗജന്യ നിരക്കില്‍ മരുന്ന് ഇവയെല്ലാം കേന്ദ്ര പദ്ധതികളാണ്. കേന്ദ്രവിരുദ്ധ പ്രസംഗം നടത്തിയ ഐസക് കേന്ദ്രപദ്ധതികള്‍ പ്രഖ്യാപിച്ച് കൈയ്യടി നേടാനാണ് ശ്രമിച്ചത്.
ചോര്‍ന്ന ബജറ്റ് അവതരിപ്പിച്ച് ഐസക് പരിഹാസ്യനായിരിക്കുകയാണ്. ചോര്‍ന്നതോടെ ബജറ്റ് ഐസക്കിന്റെ രാഷ്ട്രീയ പ്രസംഗമായി മാറി. ധനമന്ത്രി സ്ഥാനം ഐസക്ക് രാജിവെക്കണമെന്നും രമേശ് ആവശ്യപ്പെട്ടു.
















