Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

കര്‍മ്മഫലത്തില്‍ ആഗ്രഹമില്ലാതാവാന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2017, 08:03 am IST
inSamskriti

 

നാജ്ഞാനഹാനിര്‍ ന ച രാഗസംക്ഷയോ

ഭവേത്തതഃ കര്‍മ്മ സദോഷമുദ്ഭവേത്

തതഃ പുനഃ സംസൃതിരപ്യവാരിതാ

തസ്മാദ് ബുധോ ജ്ഞാനവിചാരവാന്‍ ഭവേത്.

അജ്ഞാനം ഇല്ലാതാക്കാന്‍ കര്‍മ്മത്തിനാവില്ല. ഇവിടെ ”അജ്ഞാനം” എന്നതിന് അതിന്റെ കാര്യമായ ”അഹന്ത”, അതായത് കര്‍ത്തൃത്വഭോക്തൃത്വാഭിമാനരൂപമായ ജീവഭാവം എന്നര്‍ത്ഥം. കര്‍മ്മരംഗത്തുനിന്ന് കര്‍ത്തൃത്വാഭിമാനത്തെ പൂര്‍ണമായും നീക്കാനാവില്ല. എത്ര കരുതലോടെ പ്രവര്‍ത്തിച്ചാലും കര്‍മ്മം കര്‍ത്തൃത്വാഭിമാനത്തെ പോഷിപ്പിക്കുകയേ ഉള്ളൂ എന്നതാണ് വാസ്തവം.

”ഞാനിതു ചെയ്യുന്നു” എന്ന അഭിമാനത്തോടെ കര്‍മ്മം ചെയ്യുന്ന ഒരാള്‍ക്ക് ആ കര്‍മ്മത്തിന്റെ ഫലം അനുഭവിക്കണമെന്ന ഇച്ഛ ഉണ്ടാവാതിരിക്കില്ല. കര്‍ത്തൃത്വബുദ്ധിയോടൊപ്പം ഭോക്തൃത്വബുദ്ധിയും ഉണ്ടാവുമെന്നര്‍ത്ഥം. ഇതു രണ്ടും ചേര്‍ന്നതാണ് ജീവഭാവം-അഹന്ത. ഈ മിഥ്യാഭിമാനങ്ങള്‍ കര്‍മ്മംകൊണ്ട് നീക്കാവതല്ല. കര്‍മ്മത്തിന് ”കര്‍മ്മഫല”ത്തെ ഉണ്ടാക്കാനേ കഴിയൂ. പുതിയൊരു കര്‍മ്മരംഗവും അതില്‍ പ്രവര്‍ത്തിക്കാന്‍ പറ്റിയ പുതിയൊരു ശരീരവും ഉല്‍പ്പാദിപ്പിക്കുന്നു; വാസനകള്‍ തീര്‍ക്കാന്‍ പുതിയ കര്‍മ്മങ്ങളിലേര്‍പ്പെടേണ്ടിയും വരുന്നു. അതിനായി ഈ ജീവിതത്തില്‍തന്നെ ഒരു കര്‍മ്മരംഗത്തുനിന്ന് മറ്റൊരു കര്‍മ്മരംഗത്തേയ്‌ക്കും, മരണശേഷം മറ്റൊരു ദേഹത്തിലേക്കും നീങ്ങാന്‍ ജീവന്‍ നിര്‍ബന്ധിതനായിത്തീരുന്നു. ഇങ്ങനെ സംസാരത്തിലെ ചുറ്റിത്തിരിയല്‍ അനിവാര്യമായിത്തീരുന്നുവെന്നര്‍ത്ഥം.

അതിനാല്‍ വിവേകിയായ സാധകന്‍ അര്‍പ്പണഭാവത്തില്‍ സ്‌നേഹപൂര്‍ണമായ നിസ്വാര്‍ത്ഥസേവനം അനുഷ്ഠിച്ച് വാസനകളെ ശുദ്ധീകരിച്ചശേഷം ”പരമാത്മതത്ത്വത്തെക്കുറിച്ച് വിചാരം ചെയ്യണ”മെന്ന് ശ്രീരാമന്‍ ഉപദേശിക്കുന്നു. തത്ത്വമസ്യാദി മഹാവാക്യങ്ങളുടെ അര്‍ത്ഥത്തെ ഗാഢമായും നിഷ്ഠയോടേയും വിചാരം ചെയ്യലാണ് ജ്ഞാനസാധന. ഇത്-ആത്മവിചാരം-അവധാനതയോടെ ചെയ്യേണ്ടതാണ്.

നമ്മുടെ എല്ലാവരുടെയും ഉള്ളില്‍ എപ്പോഴും സന്നിധാനം ചെയ്യുന്ന ആത്മാവ് കര്‍മ്മംകൊണ്ട് നേടേണ്ടതോ നേടാവുന്നതോ അല്ല. സര്‍വ്വേശ്വരനില്‍ ഭക്തിയോടെയും സഹജാതരില്‍ സ്‌നേഹത്തോടെയും സമൂഹനന്മയ്‌ക്കായി അനുഷ്ഠിക്കപ്പെടുന്ന നിസ്വാര്‍ത്ഥ സേവനം നമ്മുടെ വാസനകളെ തീര്‍ച്ചയായും ശുദ്ധീകരിക്കും. സാത്ത്വികവാസനകള്‍ വികസിക്കുമ്പോള്‍ മനോബുദ്ധികളുടെ ബഹിര്‍മുഖത്വം നീങ്ങുന്നു; നമ്മുടെ ചിന്ത ശാന്തവും ജാഗരൂകവും ഏകാഗ്രഹവുമാവാന്‍ തുടങ്ങുന്നു. ഇങ്ങനെ ശുദ്ധമായ ഹൃദയമാണ് ആത്മാനുസന്ധാനം ചെയ്യാന്‍ സമര്‍ത്ഥമായ ഉപകരണം.

ധ്യാന സാധന തുടരുന്നതിന്നനുസരിച്ച് അന്തരാത്മാവില്‍ ചിത്തമുറപ്പിക്കാനുള്ള, ധ്യാനനിഷ്ഠ നിലനിര്‍ത്താനുള്ള കഴിവ് വര്‍ധിച്ചുവരും. അതോടൊപ്പം പെരുകിപ്പെരുകിവരുന്ന ആനന്ദനിര്‍വൃതി സാധകന്നനുഭവപ്പെടുകയും ചെയ്യും.

ശ്രീരാമഗീതയുടെ അവതാരികയാണ് ഈ ശ്ലോകമെന്ന് പറയാം. കര്‍മ്മയോഗമനുഷ്ഠിച്ച് അന്തഃകരണം ശുദ്ധമാക്കിയ ഒരുത്തമസാധകനായി ശിഷ്യനായ ലക്ഷ്മണനെ ഗുരുവായ ശ്രീരാമന്‍ കാണുന്നു. അത്തരമൊരു സാധകന്‍ ഇനി അനുഷ്ഠിക്കേണ്ടത് ധ്യാനയോഗമാണ്. താഴ്ന്ന ക്ലാസില്‍ പഠിക്കുന്ന കുട്ടി തന്റെ അദ്ധ്യാപകനോടുള്ള സ്‌നേഹബന്ധം കാരണം, ക്ലാസുകയറ്റം കിട്ടിയാലും പുതിയ ക്ലാസിലേക്ക് പോവാന്‍ കൂട്ടാക്കുന്നില്ല. അപ്പോള്‍ രക്ഷിതാക്കള്‍ ഇടപെട്ട് അനുനയവാക്കുകളെക്കൊണ്ട് ബോധ്യപ്പെടുത്തിയോ ശാസിച്ചോ അവനെ അടുത്ത ക്ലാസില്‍ കൊണ്ടുചെന്നാക്കുന്നു.

പുതിയ അദ്ധ്യാപകനും പുതിയ കൂട്ടുകാരുമായി ഇടപഴകുന്നതുവരെ കുട്ടിക്ക് മനഃപ്രയാസമുണ്ടാവും. അതുപോലെ ഗുരുവിനും തന്റെ ശിഷ്യനെ സാവധാനം കര്‍മ്മരംഗത്തുനിന്ന് വിടുവിട്ട് ധ്യാനമാര്‍ഗത്തിലേക്ക് നയിക്കേണ്ട ചുമതലയുണ്ട്. ഇതുവളരെ സൂക്ഷിച്ചുവേണം ചെയ്യാന്‍. വിശ്വാസം തകര്‍ക്കാന്‍ എളുപ്പം കഴിയും; സൃഷ്ടിക്കുക എളുപ്പമല്ല.

ശ്രീരാമന് ലക്ഷ്മണന്റെ ഹൃദയം നന്നായറിയാം. അതിനാല്‍ ജീവനെ സംസാരബന്ധത്തില്‍നിന്ന് വിമുക്തനാക്കാന്‍ കര്‍മത്തിനാവില്ലെന്ന് ശ്രീരാമന്‍ വെട്ടിത്തുറന്ന് പറയുന്നു. ”ജ്ഞാനംകൊണ്ടേ അജ്ഞാനം നീങ്ങൂ. കര്‍മ്മം അജ്ഞാനത്തിന്റെ സന്തതിയാണ്, വിരോധല്ല.”

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആനപ്രേമികള്‍ക്ക് പ്രിയങ്കരനായിരുന്ന ഗജശ്രേഷ്ഠന്‍ പല്ലാട്ട് ബ്രഹ്‌മദത്തന്‍ മിന്നലേറ്റ് ചരിഞ്ഞു

Kerala

എസ്എഫ്‌ഐ ജില്ലാ സെക്രട്ടറിയുടെ വീട്ടില്‍ പൊലീസ് പരിശോധന:പേട്ട പൊലീസ് സ്റ്റേഷനിലേക്ക് സിപിഎം പ്രകടനം,കന്റോണ്‍മെന്റ് സി ഐയെ മാറ്റണം

Kerala

ആര്‍ ശ്രീലേഖ കൗണ്‍സിലര്‍ സ്ഥാനം രാജിവയ്‌ക്കില്ല

Literature

വയലാര്‍ അവാര്‍ഡ് ആര്‍. രാജശ്രീക്ക്, വളരെ വിലപിടിച്ചൊരു അംഗീകാരമെന്ന് നോവലിസ്റ്റ്

Kerala

കൊല്ലത്ത് ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഭാര്യ പിടിയില്‍

പുതിയ വാര്‍ത്തകള്‍

ഫ്‌ലൈദുബായ് വിമാനത്തിലെ ആക്രമണം; ശ്രമിച്ചത് വിമാനം തകര്‍ക്കാന്‍, മരണത്തെ ഭയമില്ല-സഹപൈലറ്റിന്റെ മൊഴി പുറത്ത്

കോഴിക്കോട് ചെറുപുഴയില്‍ 13 വയസുളള വിദ്യാര്‍ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

ഹണി ട്രാപ്പിൽ കുടുങ്ങി പാകിസ്ഥാൻ വനിത ഏജൻ്റിന് രഹസ്യ പ്രതിരോധ വിവരങ്ങൾ ചോർത്തി നൽകിയ ഇന്ത്യൻ നാവികൻ അറസ്റ്റിൽ

സര്‍ക്കാര്‍ ആശുപത്രികളില്‍ അവശ്യ മരുന്നുകള്‍ തടസമില്ലാതെ ലഭ്യമാക്കാന്‍ ആരോഗ്യവകുപ്പിന്റെ നിരീക്ഷണ സംവിധാനം

എസ് എഫ് ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയുടെ വീട്ടില്‍ പൊലീസ് അതിക്രമിച്ച് കയറിയെന്ന് പരാതി

തിരുവനന്തപുരത്തെ എസ്എഫ്‌ഐ- യൂത്ത് കോണ്‍ഗ്രസ് സംഘര്‍ഷം: കര്‍ശന നടപടി വേണമെന്ന് ആവശ്യപ്പെട്ട് മന്ത്രി രമേശ് ചെന്നിത്തലയ്‌ക്ക് കത്തയച്ച് പിണറായി

വയോജന വകുപ്പിന്റെ പ്രധാന ഉള്ളടക്കം ക്ഷേമ പ്രവര്‍ത്തനം അല്ല,വിരമിച്ച ശേഷം അവരെ സജീവം ആക്കുക ലക്ഷ്യം

സംസ്ഥാന സ്‌കൂള്‍ ഗെയിംസിനിടെ വേദി തകര്‍ന്ന് അപകടം: കേസെടുക്കാതെ പൊലീസ്

സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബുവിനെ മാറ്റി, വി ചെന്താമരാക്ഷന്‍ പുതിയ ജില്ലാ സെക്രട്ടറി

‘പൊതുജനാധിപത്യത്തെ അപമാനിക്കുന്ന ഡിഎൻഎ കോൺഗ്രസിനുണ്ട്’ : മല്ലികാർജുൻ ഖാർഗെയെ വിമർശിച്ച് ശിവരാജ് സിംഗ് ചൗഹാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.