Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ഏകാഗ്രത

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2017, 05:04 am IST
inSamskriti

മക്കളേ, ധ്യാനിക്കാനിരിക്കുമ്പോഴും പ്രാര്‍ത്ഥിക്കുമ്പോഴും മനസ്സിനു തീരെ ഏകാഗ്രത കിട്ടുന്നില്ല എന്ന് പല മക്കളും പരാതി പറയാറുണ്ട്. ശരിയാണ്, മനസ്സിനെ ഏകാഗ്രമാക്കുക അത്ര എളുപ്പമല്ല. അതിനു നിരന്തര ശ്രമം ആവശ്യമാണ്. എന്നാല്‍ ഏകാഗ്രത കിട്ടുന്നില്ലെന്നു കരുതി ധ്യാനവും പ്രാര്‍ത്ഥനയും മുടക്കുന്നതും നല്ലതല്ല. ലക്ഷ്യബോധവും സ്ഥിരോത്സാഹവുമുണ്ടെങ്കില്‍ ഇതു നമുക്ക് സാധിക്കാവുന്നതേ ഉള്ളൂ.

അമ്മ ഒരു കഥ ഓര്‍ക്കുന്നു. ഒരു തൊഴിലും അറിഞ്ഞുകൂടാത്ത ഒരു ചെറുപ്പക്കാരനുണ്ടായിരുന്നു. പെട്ടന്ന് അവന്റെ അച്ഛന്‍ മരിച്ചു പോയി. അച്ഛന്റെ തൊഴില്‍ തെങ്ങു കയറ്റമായിരുന്നു. അച്ഛന്റെ മരണശേഷം ആളുകള്‍ അവനെ ഇതേ ജോലിക്കു വിളിച്ചു തുടങ്ങി. പക്ഷേ, എന്തു ചെയ്യാന്‍? തെങ്ങുകയറ്റം അറിഞ്ഞിട്ടു വേണ്ടേ? ജീവിക്കാന്‍ വേറൊരു മാര്‍ഗ്ഗവും കാണുന്നുമില്ല. അവന്‍ തെങ്ങുകയറ്റം പഠിക്കുവാന്‍ തീര്‍ച്ചയാക്കി. വളരെ ശ്രദ്ധയോടെ വേണം ഇതു പരിശീലിക്കാനെന്ന് അവനറിയാമായിരുന്നു. താഴെ വീണാല്‍ കൈയും കാലും ഒടിയും. അങ്ങനെ സംഭവിച്ചാല്‍ പിന്നീടുള്ള ജീവിതത്തില്‍ ഒരിക്കലും തെങ്ങുകയറ്റം സാദ്ധ്യമേ അല്ല; ജീവിതവും നഷ്ടമാകും. അതിനാല്‍ വളരെ ശ്രദ്ധിച്ചു തെങ്ങുകയറ്റം പരിശീലിക്കാന്‍ തുടങ്ങി. തെങ്ങില്‍ ബലമായി കെട്ടിപ്പിടിച്ചു് ഓരോ ചുവടും ശ്രദ്ധയോടെ വച്ചു് കയറാന്‍ ശ്രമിച്ചു.

പല തവണ താഴേക്ക് വീണെങ്കിലും വീണ്ടും ശ്രമിച്ചുകൊണ്ടേ ഇരുന്നു. അങ്ങനെ വളരെ ദിവസത്തെ ശ്രമത്തിന്റെ ഫലമായി ഒടുവില്‍ തെങ്ങുകയറ്റം വശമാക്കി. നിരന്തര അഭ്യാസം കൊണ്ട് വളരെ വേഗം തെങ്ങില്‍ കയറുവാനും ഇറങ്ങുവാനും അവനു കഴിഞ്ഞു. ഇതുപോലെ വേണം ഒരു ആദ്ധ്യാത്മിക സാധകന്‍. ‘ഈശ്വരന്‍ മാത്രമാണു സത്യം. ഈശ്വര സാക്ഷാത്കാരമാണു തന്റെ ജീവിത ലക്ഷ്യം. അതു മാത്രമാണ് നിത്യതയിലേക്കുള്ള മാര്‍ഗ്ഗം. പക്ഷേ, അവിടെയെത്തുവാന്‍ പ്രതിബന്ധങ്ങളുണ്ട്. വളരെ ശ്രദ്ധിച്ചില്ലെങ്കില്‍ വഴുതി വീഴും. വീണാല്‍ തന്റെജന്മം നഷ്ടമാകും.’ ഈ രീതിയിലുള്ള ജാഗ്രതയുണ്ടെങ്കിലേ, നമുക്ക് ഏകാഗ്രത നേടാനാകൂ.

യഥാര്‍ത്ഥത്തില്‍ നമ്മുടെ മനസ്സ് ഏകാഗ്രവും നിര്‍മ്മലവുമായിരുന്നു. എന്നാല്‍ നാം അവിടെ അനവധി ലൗകിക ചിന്തകള്‍ക്കു സ്ഥാനം കൊടുത്തു. അതുകൊണ്ടു ധ്യാനത്തിലിരിക്കുമ്പോള്‍ മനസ്സിനെ ഏകാഗ്രമാക്കാന്‍ സാധിക്കാതെ വരുന്നു. കുടികിടപ്പുകാരെപ്പോലെയാണ് ഈ ചിന്തകള്‍. സ്വതന്ത്രമായി, വിശാലമായിക്കിടന്ന നമ്മുടെ ഭൂമിയില്‍ കൂരവയ്‌ക്കാന്‍ നമ്മള്‍ ഇടം കൊടുത്തു. ഒഴിഞ്ഞുപോകാന്‍ പറയുമ്പോള്‍ അവര്‍ കൂട്ടാക്കുന്നില്ലെന്നു മാത്രമല്ല; തിരിച്ചു വഴക്കിനും വരുന്നു. അവരെ പുറത്താക്കാന്‍ നമുക്കു നന്നേ പാടുപെടേണ്ടി വരുന്നു. അതുപോലെ മനസ്സിലെ കുടികിടപ്പുകാരെ പുറത്താക്കാന്‍ നിരന്തര യുദ്ധം തന്നെ വേണ്ടി വരും. വിജയം വരെ നാം യുദ്ധം തുടരണം. ഇത് നമ്മള്‍ സ്വയം വരുത്തിവെച്ച ദുരവസ്ഥയാണെന്നതിനാല്‍ പ്രയത്‌നം കൊണ്ട് നമുക്ക് മാറ്റിയെടുക്കാവുന്നതേയുള്ളൂ.

പൂന്തോട്ടത്തില്‍ നനയ്‌ക്കാനുപയോഗിക്കുന്ന ഹോസിനു പലയിടത്ത് ദ്വാരമുണ്ടെങ്കില്‍ വെള്ളം ശരിക്ക് ഒഴുകില്ല. ഇതുപോലെയാണു ധ്യാനത്തിന്റെ കാര്യവും. ഈശ്വരനിലേക്കുള്ള മനസ്സിന്റെ ധാരമുറിയാത്ത പ്രവാഹമാണ് ധ്യാനം.

മനസ്സ് വ്യവഹാരത്തിലെ ചിന്തകളിലേക്കു ചിതറിപ്പോയാല്‍ ധ്യാനത്തിന് ഏകാഗ്രത കിട്ടില്ല. മനസ്സ് ലോക വിഷയങ്ങളിലേക്ക് പോകുമ്പോള്‍ അതിനെ തിരിച്ചു ധ്യാന വിഷയത്തിലേക്ക് കൊണ്ടു വരണം. ക്ഷമയോടെ വീണ്ടും വീണ്ടും ശ്രമിക്കണം. നമുക്ക് ഇഷ്ടമുള്ള വ്യക്തികളെക്കുറിച്ചോ ഇഷ്ടമുള്ള ആഹാരത്തെക്കുറിച്ചോ ചിന്തിക്കുവാന്‍ നമുക്ക് ഒരു പ്രയാസവുമില്ല. ഓര്‍ക്കുന്ന മാത്രയില്‍ അവ മുന്നില്‍ത്തെളിയും. എത്രനേരം വേണമെങ്കിലും അവയുമായി കഴിയാം. കാരണം, ഇത്രയും നാള്‍ കൊണ്ട് നമ്മള്‍ അവയുമായി നല്ലൊരു ബന്ധം സ്ഥാപിച്ചിട്ടുണ്ട്. അതുകൊണ്ട് അവയെക്കുറിച്ചു ചിന്തിക്കുവാന്‍ മനസ്സിനെ പ്രത്യേകം പഠിപ്പിക്കുകയോ പരിശീലിപ്പിക്കുകയോ വേണ്ട. മനസ്സിന് അവ ശീലമായിക്കഴിഞ്ഞു. ഇതുപോലൊരു ബന്ധം നമുക്ക് ഈശ്വരനുമായി ഉണ്ടാക്കിയെടുക്കാന്‍ കഴിയണം.

അതിനാണു ജപവും സത്സംഗവും മറ്റും. അങ്ങനെയാകുമ്പോള്‍ ഇപ്പോള്‍ വിഷയ ചിന്തകള്‍ മനസ്സില്‍ കടന്നു വരുന്നതു പോലെ സ്വാഭാവികമായിത്തന്നെ ഇഷ്ടമൂര്‍ത്തിയും അവിടുത്തെ മന്ത്രവും നമ്മുടെ മനസ്സില്‍ ഉയര്‍ന്നുവരും. ഈശ്വരനെ വിട്ട് മറ്റൊരു ലോകമില്ലാതാകും. അതാണു ശരിയായ ഏകാഗ്രത. ജാഗ്രതയും നിരന്തര ശ്രമവുമുണ്ടെങ്കില്‍ തീര്‍ച്ചയായും ആ സ്ഥിതി നേടിയെടുക്കാന്‍ നമുക്കു കഴിയും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആനപ്രേമികള്‍ക്ക് പ്രിയങ്കരനായിരുന്ന ഗജശ്രേഷ്ഠന്‍ പല്ലാട്ട് ബ്രഹ്‌മദത്തന്‍ മിന്നലേറ്റ് ചരിഞ്ഞു

Kerala

എസ്എഫ്‌ഐ ജില്ലാ സെക്രട്ടറിയുടെ വീട്ടില്‍ പൊലീസ് പരിശോധന:പേട്ട പൊലീസ് സ്റ്റേഷനിലേക്ക് സിപിഎം പ്രകടനം,കന്റോണ്‍മെന്റ് സി ഐയെ മാറ്റണം

Kerala

ആര്‍ ശ്രീലേഖ കൗണ്‍സിലര്‍ സ്ഥാനം രാജിവയ്‌ക്കില്ല

Literature

വയലാര്‍ അവാര്‍ഡ് ആര്‍. രാജശ്രീക്ക്, വളരെ വിലപിടിച്ചൊരു അംഗീകാരമെന്ന് നോവലിസ്റ്റ്

Kerala

കൊല്ലത്ത് ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഭാര്യ പിടിയില്‍

പുതിയ വാര്‍ത്തകള്‍

ഫ്‌ലൈദുബായ് വിമാനത്തിലെ ആക്രമണം; ശ്രമിച്ചത് വിമാനം തകര്‍ക്കാന്‍, മരണത്തെ ഭയമില്ല-സഹപൈലറ്റിന്റെ മൊഴി പുറത്ത്

കോഴിക്കോട് ചെറുപുഴയില്‍ 13 വയസുളള വിദ്യാര്‍ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

ഹണി ട്രാപ്പിൽ കുടുങ്ങി പാകിസ്ഥാൻ വനിത ഏജൻ്റിന് രഹസ്യ പ്രതിരോധ വിവരങ്ങൾ ചോർത്തി നൽകിയ ഇന്ത്യൻ നാവികൻ അറസ്റ്റിൽ

സര്‍ക്കാര്‍ ആശുപത്രികളില്‍ അവശ്യ മരുന്നുകള്‍ തടസമില്ലാതെ ലഭ്യമാക്കാന്‍ ആരോഗ്യവകുപ്പിന്റെ നിരീക്ഷണ സംവിധാനം

എസ് എഫ് ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയുടെ വീട്ടില്‍ പൊലീസ് അതിക്രമിച്ച് കയറിയെന്ന് പരാതി

തിരുവനന്തപുരത്തെ എസ്എഫ്‌ഐ- യൂത്ത് കോണ്‍ഗ്രസ് സംഘര്‍ഷം: കര്‍ശന നടപടി വേണമെന്ന് ആവശ്യപ്പെട്ട് മന്ത്രി രമേശ് ചെന്നിത്തലയ്‌ക്ക് കത്തയച്ച് പിണറായി

വയോജന വകുപ്പിന്റെ പ്രധാന ഉള്ളടക്കം ക്ഷേമ പ്രവര്‍ത്തനം അല്ല,വിരമിച്ച ശേഷം അവരെ സജീവം ആക്കുക ലക്ഷ്യം

സംസ്ഥാന സ്‌കൂള്‍ ഗെയിംസിനിടെ വേദി തകര്‍ന്ന് അപകടം: കേസെടുക്കാതെ പൊലീസ്

സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബുവിനെ മാറ്റി, വി ചെന്താമരാക്ഷന്‍ പുതിയ ജില്ലാ സെക്രട്ടറി

‘പൊതുജനാധിപത്യത്തെ അപമാനിക്കുന്ന ഡിഎൻഎ കോൺഗ്രസിനുണ്ട്’ : മല്ലികാർജുൻ ഖാർഗെയെ വിമർശിച്ച് ശിവരാജ് സിംഗ് ചൗഹാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.