Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ഭാരത സംസ്കാരവുമായി കശ്മീരിനുള്ള ബന്ധം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2017, 11:30 pm IST
inSamskriti

ഭാരത സംസ്‌കാരവുമായി ജമ്മു-കശ്മീരിന് അഭേദ്യമായ ബന്ധമുണ്ട്. ഇന്നറിയുന്ന കശ്മീരില്‍നിന്ന് വേറിട്ട, അവിടെ ഐശ്വര്യവും സമ്പല്‍ സമൃദ്ധിയും നിറഞ്ഞുനിന്നിരുന്ന കാലമുണ്ടായിരുന്നു. കശ്മിര്‍ ജനതയ്‌ക്ക് ഇന്‍ഡസ്‌വാലി സംസ്‌കാരവുമായും ബന്ധമുണ്ടെന്ന് ചരിത്രകാരന്മാര്‍ വിലയിരുത്തുന്നു. ശ്രീനഗറിലെ ബുര്‍സഹോം, തെക്കലകോട്ടൊ, നാഗാര്‍ജ്ജുന, പിക്ലിഹല്‍ എന്നീ പ്രദേശങ്ങളില്‍ താമസിച്ചിരുന്ന കശ്മീരിലെ ജനങ്ങള്‍ ഇന്‍ഡസ്‌വാലി സംസ്‌കാരത്തിന്റെ തുടര്‍ച്ചക്കാരായി കണക്കാക്കുന്നു.

വേദവ്യാസന്‍ മഹാഭാരതത്തില്‍ പറയുന്നതുപോലെ, പാണ്ഡവ കൗരവയുദ്ധം സമാധാനപരമായി ഒത്തുതീര്‍ക്കാന്‍ ഭഗവാന്‍ ശ്രീകൃഷ്ണന്‍ കൗരവസഭയിലേക്ക് യാത്രയായി. ധൃതരാഷ്‌ട്രര്‍ കൃഷ്ണന് സമ്മാനമായി നല്‍കിയത് പതിനായിരം കശ്മീരി വസ്ത്രങ്ങളായിരുന്നുവത്രെ.

നാഗലോകത്തെപ്പറ്റി ഹൈന്ദവ പുരാണങ്ങളിലും, ഇതിഹാസങ്ങളിലും പരാമര്‍ശിക്കപ്പെടുന്നുണ്ട്. ഈ നാഗലോകം കശ്മീര്‍ ആയിരുന്നുവത്രെ. സ്വര്‍ഗ്ഗം, ഭൂമി, പാതാളം എന്നീ മൂന്നുലോകങ്ങളില്‍ പാതാളത്തിലാണ് നാഗലോകം. നാഗരാജാക്കന്മാര്‍ നാഗകന്യകളോടൊത്ത് അവിടെ താമസിച്ചിരുന്നു.

‘കശ്യപമഹര്‍ഷി’ നാഗരാജാവിനെ യുദ്ധത്തില്‍ തോല്‍പ്പിച്ച് കശ്മീരിനെ വീണ്ടെടുത്തു എന്ന് ഐതിഹ്യങ്ങളില്‍ പറയുന്നു. അതുകൊണ്ട് ഈ സ്ഥലം ‘കശ്യപ്മീര്‍’ എന്ന നാമത്താല്‍ അറിയപ്പെട്ടു. ‘കശ്യപ്മീര്‍’ ലോപിച്ച് കശ്മീര്‍ ആയി.

‘അനന്തനാഗ്’, ‘കൊക്കര്‍ നാഗ്’, ‘വെറിനാഗ്’, ‘നീല്‍ നാഗ്’, ‘വീച്ചാര് നാഗ്’ എന്നിങ്ങനെ ‘നാഗില്‍’ അവസാനിക്കുന്ന ധാരാളം സ്ഥലപ്പേരുകള്‍ കശ്മീരിലുണ്ട്. അവയൊക്കെ നാഗരാജാക്കന്മാരുടെ അധീനതയിലുള്ള പ്രദേശങ്ങളായിരുന്നുവത്രെ.

ഭൂഗര്‍ഭ ശാസ്ത്രജ്ഞന്മാരുടെ പഠനങ്ങളില്‍ കശ്മീര്‍ വലിയ ജലാശയമായിരുന്നു എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. കശ്മീര്‍ വനിതകളുടെ അഭൗമസൗന്ദര്യവും, ജലത്തിലെ നൗകകളില്‍ വീടുണ്ടാക്കി താമസിക്കുവാനുള്ള അവരുടെ ജന്മവാസനയും ചേര്‍ത്തുവായിക്കുമ്പോള്‍ ഇവര്‍ പണ്ടത്തെ നാഗകന്യകമാരുടെ പിന്മുറക്കാര്‍ അല്ലേ എന്ന് വിചാരിക്കുന്നതില്‍ അതിശയോക്തിയില്ല.

സരസ്വതി നദി ഒരു ചരിത്ര സത്യം

”എല്ലാ നദികളുടെയും മാതാവ്” എന്ന് സരസ്വതി നദിയെ ഋഗ്വേദത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ഈ നദി- ജമ്മു-കശ്മീരിന്റെ പ്രാന്തപ്രദേശങ്ങളിലൂടെ ഒഴുകിയിരുന്നുവത്രെ. മഹാഭാരതത്തിലും സരസ്വതി നദിയെപ്പറ്റി പറഞ്ഞിട്ടുണ്ട്.

‘സരസ്വതി’ എന്നാല്‍ എല്ലായിടത്തും വ്യാപിക്കുന്നവള്‍ എന്നാണ് അര്‍ത്ഥം. സരസ്വതിയെ പുണ്യനദിയായി വിശ്വസിച്ച് പൂജിക്കുന്നവരുണ്ട്. 1500 മുതല്‍ 5000 വര്‍ഷം വരെ ഈ നദിക്ക് കാലപ്പഴക്കം പറയുന്നു.

”ദ ലോസ്റ്റ് റിവര്‍: ഓണ്‍ ദ ട്രയല്‍ ഓഫ് സരസ്വതി” എന്ന പുസ്തകത്തില്‍ ”മിഷേ ഡാനിനോ” സരസ്വതി നദിയുടെ പ്രവാഹവും പ്രത്യേകതകളും വിലയിരുത്തുന്നുണ്ട്. അടിസ്ഥാനപരമായി ശാസ്ത്രീയ വിലയിരുത്തലുകളും അദ്ദേഹം നടത്തിയിട്ടുണ്ട്. സാറ്റലൈറ്റ് ചിത്രങ്ങള്‍, കാര്‍ബണ്‍ ഡേറ്റിങ്ങ്, ഭൂനിരീക്ഷണം എന്നിവയിലൂടെ സരസ്വതി നദിയുടെ വിവിധ തെളിവുകള്‍ നിരത്തുന്നുണ്ട്.

നദികളെ നമസ്‌കരിക്കുന്ന സംസ്‌കാരം ഭാരതത്തില്‍ ആദികാലം മുതല്‍ തന്നെ ഉണ്ടായിരുന്നു. നദീ നമസ്‌കാര സ്തുതിയില്‍ സരസ്വതി നദിയെപ്പറ്റി പരാമര്‍ശങ്ങള്‍ ഉണ്ട്.

”ഗംഗേ, യമുനേ ചൈവ

ഗോദാവരി, സരസ്വതി

നര്‍മ്മദാ, സിന്ധു, കാവേരി

തീര്‍ത്ഥേസ്മിന്‍

സന്നിധംകുരു:”

വരണ്ടുപോയ ‘ഖഗ്ഗാര്‍-ഹക്ര’ നദിയാണ് സരസ്വതി എന്നും വിലയിരുത്തപ്പെടുന്നു. ഹാരപ്പന്‍ കാലത്തെ സാംസ്‌കാരിക പശ്ചാത്തലങ്ങള്‍ വിലയിരുത്തുന്നതും ഈ നദിയെ ആധാരമാക്കിയാണ്. ഹാരപ്പന്‍ സംസ്‌കാര കാലത്ത് സരസ്വതി നദിയുടെ തീരത്ത് ചെറുതും വലുതുമായ 1700 നഗരങ്ങളുണ്ടായിരുന്നു. 100 ഹെക്ടറിലധികം വലിപ്പമുള്ളവയായിരുന്നു അവയില്‍ പലതും. 5500 വര്‍ഷങ്ങളോളം അവ നിലനിന്നു. എഎസ്‌ഐ പല സ്ഥലങ്ങളിലും സരസ്വതി നദിയെ കണ്ടെത്താനുള്ള പര്യവേഷണങ്ങള്‍ നടത്തിയിട്ടുണ്ട്.

നൂറ്റിയമ്പതടി ഭൂഗര്‍ഭ ശാസ്ത്രജ്ഞനായ പ്രൊഫ. കെ. എസ്. വാല്‍ദിയയുടെ നേതൃത്വത്തിലുള്ള ഏഴംഗ സമിതി നദിയെപ്പറ്റിയുള്ള സമഗ്ര റിപ്പോര്‍ട്ട് സമര്‍പ്പിച്ചു കഴിഞ്ഞു.

ഹിമാലയത്തില്‍ നിന്നാരംഭിക്കുന്ന നദി ഹരിയാന, രാജസ്ഥാന്‍, വടക്കന്‍ ഗുജറാത്ത് എന്നിവിടങ്ങളിലൂടെ ഒഴുകി അറബിക്കടലില്‍ പതിക്കുന്നു. 4000 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള നദി ആയിരുന്നുവത്രെ സരസ്വതി.

നദി ഒഴുകിയിരുന്ന പ്രദേശങ്ങളില്‍ മിക്കയിടത്തും 30 അടിയിലേറെ ഉയരത്തില്‍ മണല്‍ത്തിട്ടകള്‍ ഇപ്പോഴുമുണ്ട്. നദിക്ക് അഞ്ച് കിലോമീറ്റര്‍ വരെ വീതിയുണ്ടായിരുന്നു. എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കശ്മീരിന്റെ സാഹിത്യ സാംസ്‌കാരിക പൈതൃകം

കശ്മീരിലെ ”അനന്തരാജാ”വിന്റെ സദസ്യനായി പതിനൊന്നാം നൂറ്റാണ്ടില്‍ ജീവിച്ച കവിയും, നാടകകൃത്തും, ആലങ്കാരികനുമായിരുന്ന ”ക്ഷേമേന്ദ്ര വ്യാസദാസ”നാണ് ”കവികണ്ഠാഭരണ”ത്തിന്റെ കര്‍ത്താവ്. ”കവിശിക്ഷ” എന്ന സാഹിത്യശാസ്ത്ര ശാഖയിലെ ഒരു പ്രധാന കൃതിയാണ് ”കവികണ്ഠാഭരണം.”

കവി ശിക്ഷയെന്നാല്‍ കവി ആകുവാന്‍ ഇച്ഛിക്കുന്നവര്‍ക്ക് നല്‍കുന്ന ശിക്ഷണമാണ്. അന്തരാത്മാവിന്റെ നിലീനവാസനയായ സാഹിത്യരചന വൈഭവത്തെ സ്വന്തം പരിശ്രമത്തിലൂടെ എങ്ങനെ വളര്‍ത്തിയെടുക്കാം എന്ന് ഉപദേശിക്കുന്ന ഇത്തരം കൃതികള്‍ കവികളുടെ ആചാര്യസുഹൃത്തുക്കളാകുന്നു.

പതിനൊന്നാം നൂറ്റാണ്ടില്‍ കശ്മീര്‍ ഭരിച്ചിരുന്ന അനന്ത രാജാവിന് അടിസ്ഥാന കവി സദസ്സ് ലഭിച്ചിരുന്നു എന്നത് കശ്മീരിന്റെ സാംസ്‌കാരിക സാഹിത്യപൈതൃകങ്ങളെ വിളിച്ചോതുന്നു. സാധാരണക്കാരെ കവികളായി വളര്‍ത്തിയെടുക്കുന്ന ഒരു ശിക്ഷണ പദ്ധതി രാജസദസ്സില്‍ നടന്നിരുന്നു.

സാഹിത്യ രചനകളെ പതിനൊന്നാം നൂറ്റാണ്ടില്‍ത്തന്നെ കശ്മീരില്‍ മുക്തകണ്ഠം പ്രോത്സാഹിപ്പിച്ചിരുന്നു എന്നതിന് തെളിവാണത്.

(കശ്മീര്‍ ഭാരതത്തിന് സ്വന്തം എന്ന പേരില്‍ പ്രസിദ്ധീകരിക്കാന്‍ പോകുന്ന പുസ്തകത്തില്‍നിന്ന്: 9349394799)

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഫ്‌ലൈദുബായ് വിമാനത്തിലെ ആക്രമണം; ശ്രമിച്ചത് വിമാനം തകര്‍ക്കാന്‍, മരണത്തെ ഭയമില്ല-സഹപൈലറ്റിന്റെ മൊഴി പുറത്ത്

Kerala

കോഴിക്കോട് ചെറുപുഴയില്‍ 13 വയസുളള വിദ്യാര്‍ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

India

ഹണി ട്രാപ്പിൽ കുടുങ്ങി പാകിസ്ഥാൻ വനിത ഏജൻ്റിന് രഹസ്യ പ്രതിരോധ വിവരങ്ങൾ ചോർത്തി നൽകിയ ഇന്ത്യൻ നാവികൻ അറസ്റ്റിൽ

Kerala

സര്‍ക്കാര്‍ ആശുപത്രികളില്‍ അവശ്യ മരുന്നുകള്‍ തടസമില്ലാതെ ലഭ്യമാക്കാന്‍ ആരോഗ്യവകുപ്പിന്റെ നിരീക്ഷണ സംവിധാനം

Kerala

എസ് എഫ് ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയുടെ വീട്ടില്‍ പൊലീസ് അതിക്രമിച്ച് കയറിയെന്ന് പരാതി

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്തെ എസ്എഫ്‌ഐ- യൂത്ത് കോണ്‍ഗ്രസ് സംഘര്‍ഷം: കര്‍ശന നടപടി വേണമെന്ന് ആവശ്യപ്പെട്ട് മന്ത്രി രമേശ് ചെന്നിത്തലയ്‌ക്ക് കത്തയച്ച് പിണറായി

വയോജന വകുപ്പിന്റെ പ്രധാന ഉള്ളടക്കം ക്ഷേമ പ്രവര്‍ത്തനം അല്ല,വിരമിച്ച ശേഷം അവരെ സജീവം ആക്കുക ലക്ഷ്യം

സംസ്ഥാന സ്‌കൂള്‍ ഗെയിംസിനിടെ വേദി തകര്‍ന്ന് അപകടം: കേസെടുക്കാതെ പൊലീസ്

സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബുവിനെ മാറ്റി, വി ചെന്താമരാക്ഷന്‍ പുതിയ ജില്ലാ സെക്രട്ടറി

‘പൊതുജനാധിപത്യത്തെ അപമാനിക്കുന്ന ഡിഎൻഎ കോൺഗ്രസിനുണ്ട്’ : മല്ലികാർജുൻ ഖാർഗെയെ വിമർശിച്ച് ശിവരാജ് സിംഗ് ചൗഹാൻ

ഞങ്ങൾക്ക് അവിശ്വാസപ്രമേയം കൊണ്ടുവരണമെന്നുണ്ട്, പക്ഷെ ഭൂരിപക്ഷമില്ല ; സങ്കടം പറഞ്ഞ് കെ മുരളീധരൻ

ആർ ശ്രീലേഖയെ ആശുപത്രിയിലെത്തി കണ്ടു ; കോർപ്പറേഷൻ ഭരണം പോകും എന്ന വെള്ളം വാങ്ങിവച്ചോളൂ തിരുവനന്തപുരം BJP തന്നെ ഭരിക്കുമെന്ന് എസ് സുരേഷ്

അത്ഭുതമുണ്ടാക്കുന്ന മഹാമനുഷ്യരുടെ നാടാണ് മലപ്പുറമെന്ന് കെ.എം ഷാജി

ആർ ശ്രീലേഖ രാജി പിൻവലിച്ചേക്കും; വാട്സ്ആപ്പ് ഗ്രൂപ്പിലെ മെസ്സേജ് ഡിലീറ്റ് ചെയ്തു

ഇടുക്കിയിൽ എം.ഡി.എം.എ.യുമായി മൂന്ന് മുസ്ലിം ലീഗ് പ്രവർത്തകർ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.