തിരുവനന്തപുരം: വാഹനാപകടത്തില്‍ പരിക്കേറ്റ കെ.ജെ. മാക്സി എംഎല്‍എയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൈയ്യില്‍ പൊട്ടലേറ്റിട്ടുണ്ട്. എംഎല്‍എയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
യൂണിവേഴ്സിറ്റിക്കടുത്തു വച്ചുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ എംഎല്‍എയെ പുലര്‍ച്ചെ 2.10നാണ് മെഡിക്കല്‍ കോളേജ് അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്.
















