കൊച്ചി: ശുചിത്വം ഉറപ്പാക്കുന്ന സര്‍ട്ടിഫിക്കറ്റ് (സാനിട്ടേഷന്‍ സര്‍ട്ടിഫിക്കറ്റ്) ഇല്ലെന്ന കാരണത്താല്‍ വ്യാപാര സ്ഥാപനങ്ങളുടെ ലൈസന്‍സ് അപേക്ഷകള്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍ നിരസിക്കരുതെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.
വ്യാപാര സ്ഥാപനങ്ങളുടെ ഡി ആന്‍ഡ് ഒ ലൈസന്‍സിനുള്ള അപേക്ഷകളോടൊപ്പം ആരോഗ്യ വകുപ്പ് നല്‍കുന്ന സാനിട്ടേഷന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന തദ്ദേശ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയുടെ സര്‍ക്കുലറിനെതിരെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറി നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.
സാനിട്ടേഷന്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതിന്റെ പേരില്‍ അപേക്ഷ നിരസിക്കരുതെന്ന് പറയുന്നതിനൊപ്പം സര്‍ക്കുലറില്‍ പറഞ്ഞിട്ടുള്ള പരിശോധന നടത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് തടസമില്ലെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കിയിട്ടുണ്ട്.
















