കല്‍പ്പറ്റ: കൊട്ടിയൂര്‍ പാതിരി പീഡനകേസില്‍ മുന്‍ സിഡബ്ല്യുസി ചെയര്‍മാനായ ഫാദര്‍ തേരകത്തിന്റെയും അംഗം സിസ്റ്റര്‍ ബെറ്റി ജോസിന്റെയും മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി ഇന്നത്തേക്ക് മാറ്റി.
കല്‍പ്പറ്റ പോക്‌സോ അഡ്‌ഹോക്ക് ഒന്ന് കോടതിയിലാണ് ഇവര്‍ രണ്ടുപേരും കഴിഞ്ഞ ദിവസം മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. കേസ് പരിഗണിച്ച പോക്‌സോ ജഡ്ജി പഞ്ചാപകേശന്‍ സര്‍ക്കാര്‍ അഭിഭാഷകന്റെ നിലപാട് അറിയുന്നതിനായാണ് ഇന്നത്തേക്ക് മാറ്റിയത്. കേവലം പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് ഇവരെ പ്രതി ചേര്‍ത്തത് എന്നായിരുന്നു ഇവരുടെ അഭിഭാഷകരുടെ വാദം.
















