തിരുവനന്തപുരം: മുന്‍ ഡിജിപി സെന്‍കുമാറിനെ രൂക്ഷമായി ആക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സെന്‍കുമാറിനെ ഡിജിപി സ്ഥാനത്തുനിന്ന് മാറ്റിയത് ജിഷക്കേസിലെ അന്വേഷണത്തിലുണ്ടായ വീഴ്ചമൂലമല്ല. മറിച്ച് അദ്ദേഹം ഡിജിപി സ്ഥാനത്ത് ഇരിക്കാന്‍ അര്‍ഹനല്ലാത്തതുകൊണ്ടാണ്. അത് സെന്‍കുമാറിന്റെ ഇപ്പോഴത്തെ ചെയ്തികളില്‍ നിന്ന് ബോധ്യപ്പെട്ടതായും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.
സെന്‍കുമാറിന്റെ വാദം പ്രതിപക്ഷം സഭയില്‍ ആവര്‍ത്തിക്കുന്നു. അത് എന്തിനെന്ന് മനസിലാകുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വാളയാറില്‍ ബാലികമാര്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിപക്ഷം നല്‍കിയ അടിയന്തരപ്രമേയ നോട്ടീസിന് വിശദീകരണം നല്‍കുകയായിരുന്നു മുഖ്യമന്ത്രി. സെന്‍കുമാറിനെ വാക്കുകള്‍ കൊണ്ട് ആക്രമിച്ച മുഖ്യമന്ത്രി പക്ഷേ എന്താണ് അര്‍ഹതക്കേടെന്ന് വ്യക്തമാക്കിയില്ല.
കഴിഞ്ഞ ദിവസവും സെന്‍കുമാറിനെ അകാരണമായി ആഭ്യന്തര വകുപ്പിന്റെ ചുമതല കൂടിയുള്ള മുഖ്യമന്ത്രി കുറ്റപ്പെടുത്തിയിരുന്നു. ഡിജിപി സ്ഥാനത്തു നിന്ന് മാറ്റിയ നടപടി ചോദ്യം ചെയ്ത് സെന്‍കുമാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനമാണ് കോടതി ഉയര്‍ത്തിയത്.
















