തിരുവനന്തപുരം: മറൈന്‍ ഡ്രൈവില്‍ ഒതുങ്ങിയ മൂലകളില്‍ തമ്പടിച്ചിരുന്ന യുവതീ യുവാക്കളെ ശിവസേന പ്രവര്‍ത്തകര്‍ തല്ലിയോടിച്ച സംഭവം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് സഭയില്‍ പ്രതിപക്ഷ ബഹളം.
സംസ്ഥാനത്ത് പോലീസ് അരാജകത്വം സൃഷ്ടിക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. തുടര്‍ന്ന് പ്രതിപക്ഷ-ഭരണപക്ഷ എം.എല്‍.എമാര്‍ തമ്മില്‍ വാക്കേറ്റം ഉണ്ടായി. പ്രതിഷേധവുമായി പ്രതിപക്ഷ എംഎല്‍എമാര്‍ സഭയുടെ നടുത്തളത്തില്‍ കുത്തിയിരുന്നു. തുടര്‍ന്ന് പ്രക്ഷുബ്ധമായ സഭ നിര്‍ത്തിവെച്ചതായി സ്പീക്കര്‍ അറിയിച്ചു.
ഗുരുവായൂരിലേക്ക് വെള്ളമെത്തിച്ചത് പോലീസിന്റെ സാന്നിദ്ധ്യത്തിന്റെ ചോര്‍ത്തികളഞ്ഞ സംഭവം രാഷ്‌ട്രീയ വല്‍ക്കരിക്കുകയാണെന്ന് കെ.വി അബ്ദുല്‍ഖാദര്‍ എം.എല്‍.എ പറഞ്ഞു. എന്നാല്‍ ഭരണപക്ഷമാണ് ഇത്തരം സംഭവങ്ങള്‍ രാഷ്‌ട്രീയ വല്‍ക്കരിക്കുന്നതെന്നും ഗുരുവായൂരിലെ പ്രസാദ ഊട്ട് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ തടയുന്നവരെ ഭരണപക്ഷം സംരക്ഷിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു.
















