കളമശേരി: മുട്ടാര്‍ പുഴ കറുത്തൊഴുകിയതിനെ തുടര്‍ന്ന് ജനങ്ങള്‍ മഞ്ഞുമ്മല്‍-മുട്ടാര്‍ പാലം ഉപരോധിച്ചു. കക്കൂസ് മാലിന്യം തള്ളിയതാണ് പുഴ കറുത്തൊഴുകാന്‍ കാരണമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. പുഴയില്‍ മത്സ്യങ്ങളും വ്യാപകമായി ചത്തുപൊങ്ങി.
പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് ഉദ്യോഗസ്ഥരും, പോലീസും സ്ഥലത്തെത്തി പ്രതിഷേധക്കാരെ അനുനയിപ്പിക്കാന്‍ ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല. ഉപരോധ സമരം മൂലം വന്‍ ഗതാഗതകുരുക്കാണ് പ്രദേശത്ത് അനുഭവപ്പെട്ടത്.
ദേശീയ പാതയിലെ ഗതാഗതവും ഉപരോധ സമരം മൂലം തടസ്സപ്പെട്ടു.
















