ആലപ്പുഴ: ഉന്നതാധികാരികളുടെ ഒത്താശയോടെ കൃഷിവകുപ്പിലെ ചില ഉദ്യോഗസഥര്‍ നിയമം ലംഘിച്ച് സര്‍വ്വീസ് ബുക്കുകള്‍ തിരുത്തുന്നു. ജനനത്തീയതി വരെ ഇത്തരത്തില്‍ പലരും തിരുത്തി സര്‍വ്വീസില്‍ കൂടുതല്‍ വര്‍ഷം തുടരുന്നതായി വ്യക്തമായ സാഹചര്യത്തില്‍ കൃഷിവകുപ്പ് വിജിലന്‍സ് അന്വേഷണം തുടങ്ങി.
നേരത്തെ ആലപ്പുഴ ആശ്രമം വാര്‍ഡ് സ്വദേശി ഡി. ധനേഷ് മുഖ്യമന്ത്രിയുടെ പൊതുജന പരാതി പരിഹാര സെല്ലിന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. കൃഷിവകുപ്പ് ജീവനക്കാരിയുടെ സര്‍വ്വീസ് ബുക്കിലെ ജനനത്തീയതിയില്‍ തിരുത്തല്‍ വരുത്തിയതിനു മുന്‍ ആര്യാട് കൃഷി ഓഫീസര്‍ക്കെതിരെ നടപടി എടുത്തിരുന്നു.
സര്‍വ്വീസ് ചട്ടം ലംഘിച്ചതിന് ഈ ഉദ്യോഗസ്ഥനെതിരെ ശക്തമായ നടപടി സ്വകരിക്കേണ്ടതിനു പകരം രാഷ്‌ട്രീയ ഇടപെടല്‍ മൂലം താക്കീതില്‍ ഒതുക്കുകയായിരുന്നു. കൃഷിവകുപ്പില്‍ കൂടുതല്‍ ജീവനക്കാര്‍ ഇത്തരത്തില്‍ സര്‍വ്വീസ് ബുക്ക് തിരുത്തിയിട്ടുണ്ടെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായ സാഹചര്യത്തിലാണ് കൂടുതല്‍ അന്വേഷണത്തിന് വിജിലന്‍സിനെ ചുമതലപ്പെടുത്തിയത്.
സര്‍വ്വീസ് ബുക്കില്‍ ജനനത്തീയതി ഉള്‍പ്പെടെയുള്ള വ്യക്തിപരമായ വിവരങ്ങളില്‍ തിരുത്തല്‍ വരുത്തിയാല്‍ പിരിച്ചുവിടല്‍ അടക്കമുള്ള കര്‍ശന നടപടിയാണ് സ്വീകരിക്കേണ്ടത്. ജനനത്തീയതി തിരുത്തി ഉദ്യോഗസ്ഥര്‍ സര്‍വ്വീസില്‍ തുടരുന്നത് തൊഴില്‍ രഹിതരായ ഉദ്യോഗാര്‍ത്ഥികളുടെ അവസരം നഷ്ടപ്പെടുത്തുന്നുവെന്ന് മാത്രമല്ല, സര്‍ക്കാരിന് അധിക സാമ്പത്തിക ബാദ്ധ്യതയ്‌ക്കും ഇടയാക്കുന്നു. മറ്റു സര്‍ക്കാര്‍ വകുപ്പുകളിലും ഇതുപോലെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായാണ് വിവരം.
















