ന്യൂദല്‍ഹി:ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയെ പിന്തള്ളി ദക്ഷിണാഫ്രിക്കയുടെ എ.ബി.ഡിവില്ലിയേഴ്‌സ് ഏകദിന ക്രിക്കറ്റില്‍ ബാറ്റ്‌സ്മാന്മാരുടെ റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തി.
ന്യൂസിന്‍ഡിനെതിരായ പരമ്പരയിലെ മികച്ച പ്രകടനമാണ് ഡിവില്ലിയേഴ്‌സിനെ മുന്നിലെത്തിയത്.ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണറാണ് തൊട്ടുപിന്നില്‍. ഇന്ത്യന്‍ ക്യാപ്റ്റന്‍ കോഹ്‌ലി മുന്നാംസ്ഥാനത്തേയ്‌ക്ക് പിന്തളളപ്പെട്ടു.കോഹ്‌ലിയെക്കാള്‍ 23 പോയിന്റു മുന്നിലാണ് ഡിവില്ലിയേഴ്‌സ്.2010 നു ശേഷം ഇതു പത്താം തവണയാണ് ഡിവില്ലേഴ്‌സ് ഒന്നാം റാങ്ക് നേടുന്നത്.2009 സെപ്റ്റംബറിനുശേഷം ഇതുവരെ ഡിവില്ലിയേഴ്‌സ് ആദ്യ അഞ്ചുറാങ്കിന് പുറത്തുപോയിട്ടില്ല.
















