കോട്ടയം: മദ്യാസക്തിക്കും ലഹരിക്കുമെതിരെ യുവജന ക്ഷേമ ബോര്‍ഡിന്റെ പ്രചരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിര്‍മ്മിക്കുന്ന ഷോര്‍ട്ട് ഫിലിമിലേക്ക് 35വയസ്സില്‍ താഴെയുള്ള യുവതീയുവാക്കളില്‍ നിന്നും തിരക്കഥ ക്ഷണിച്ചു. തെരഞ്ഞെടുക്കപ്പെടുന്നവയില്‍ നിന്നും 20മിനിട്ട് ദൈര്‍ഘ്യമുള്ള ഷോര്‍ട്ട്ഫിലിം യുവജന ക്ഷേമബോര്‍ഡ് നിര്‍മ്മിക്കും. സംവിധാന രംഗത്തെ പ്രമുഖര്‍ അടങ്ങുന്ന ജൂറിയാണ് തിരക്കഥ തെരഞ്ഞെടുക്കുക.
മികച്ചവയ്‌ക്ക് ക്യാഷ് അവാര്‍ഡ് നല്‍കും. 30ന് മുമ്പ് മെമ്പര്‍ സെക്രട്ടറി, കേരള സംസ്ഥാന യുവജന ക്ഷേമബോര്‍ഡ്, സ്വാമി വിവേകാനന്ദന്‍ യൂത്ത് സെന്റര്‍, ദൂരദര്‍ശന്‍ കേന്ദ്രത്തിന് സമീപം, കുടപ്പനക്കുന്ന പി.ഒ,തിരുവനന്തപുരം-695043 എന്ന വിലാസത്തിലോ, സ്യംെയ@സലൃമഹമ.ഴീ്.ശി എന്ന വിലാസത്തിലോ ലഭ്യമാക്കണം.
















