ഡാനൂഡിന്‍:ദക്ഷിണാഫ്രിക്ക- ന്യൂസിലന്‍ഡ് ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് സമനിലയായി.മഴമൂലം അവസാന ദിവസത്തെ കളി ഉപേക്ഷിക്കുകയായിരുന്നു. മൂന്ന് മത്സരങ്ങളുളള പരമ്പര ഇപ്പോള്‍ സമനിലയിലാണ്.
രണ്ടാം ടെസ്റ്റ് 16ന്് ബേസില്‍ റിവേഴ്‌സില്‍ ആരംഭിക്കും. ഒന്നാം ഇന്നിംഗ്‌സില്‍ 33 റണ്‍സ് ലീഡു വഴങ്ങിയ ദക്ഷിണാഫ്രിക്ക നാലാം ദിവസം കളിനിര്‍ത്തുമ്പോള്‍ ആറു വിക്കറ്റിന് 224 റണ്‍സെടുത്തിരുന്നു.
ആദ്യ ഇന്നിംഗ്‌സില്‍ സെഞ്ചുറിയും രണ്ടാംഇന്നിംഗ്‌സില്‍ 89 റണ്‍സും നേടിയ ദക്ഷിണാഫ്രിക്കയുടെ ഓപ്പണര്‍ എല്‍ഗാറാണ് കളിയിലെ കേമന്‍. സ്‌കോര്‍:ദക്ഷിണാഫ്രിക്ക 308, ആറു വിക്കറ്റിന് 224.ന്യൂസിലന്‍ഡ് 341
















