ന്യൂദല്‍ഹി: ലോക ഒന്നാം നമ്പറായ ആന്‍ഡി മുറെ ബിഎന്‍പി പാരിബ ഓപ്പണ്‍ ടെന്നീസ് ടൂര്‍ണന്റെിന്റെ രണ്ടാം റൗണ്ടില്‍ പുറത്തായി.
കാനഡയുടെ 129-ാം റാങ്കുകരനായ വാസെക്ക് പോസ്പിസിലാണ് ആന്‍ഡി മുറെയെ അട്ടിമറിച്ചത്.ഇരുപത്തിയാറുകാരനായ വാസെക്ക് നേരിട്ടുളള സെറ്റുകള്‍ക്കാണ് മുറെയെ തകര്‍ത്തത്.സ്‌കോര്‍ 6-4,7-5
വാസെക്ക് അമേരിക്കയുടെ ജാക്ക് സോക്കിനൊപ്പം 2014 ല്‍ വിംബിള്‍ഡണ്‍ ടെന്നീസില്‍ ഡബിള്‍സ് കിരീടം നേടിയിട്ടുണ്ട്. ഇന്ത്യയുടെ സാനിയ മിര്‍സയും ചെക്കിന്റെ ബാര്‍ബറയും ചേര്‍ന്ന സഖ്യം വനിതകളുടെ ഡബിള്‍സ് ക്വാര്‍ട്ടറില്‍ പ്രവേശിച്ചു.ആറുപത്തിനാലു മിനിറ്റു നീണ്ട പോരാട്ടില്‍ അവര്‍ സാറ ഇറാനി- അലിസ സഖ്യത്തെ തോല്‍പ്പിച്ചു. സ്‌കോര്‍:6-2,6-3.
അതേസമയം ഇന്ത്യയുടെ ലിയാന്‍ഡര്‍ പെയ്‌സും അര്‍ജന്റീനയുടെ യുവാന്‍ മാര്‍ട്ടിനുമുള്‍പ്പെട്ട സഖ്യം പുറത്തായി.അമേരിക്കയുടെ സാം ക്യൂറി- ഗില്ലസ് മുളളര്‍ സഖ്യം 6-3,6-4ന് പെയ്‌സ് സഖ്യത്തെ തോല്‍പ്പിച്ചു.
















