Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കാണുന്നതെല്ലാം തോന്നല്‍ മാത്രം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2017, 05:52 pm IST
inSamskriti

വാസ്തവത്തില്‍ ബ്രഹ്മശക്തിയല്ലാതെ തന്നെയില്ല. മനസ്സിന്റെ വിലാസം കൊണ്ട് ജീവിത്വവും ബന്ധുവും എല്ലാം ഉള്ളതായി തോന്നപ്പെടുന്നു. ചെറുബാലന്‍മാരെ ഉറക്കാന്‍ കഥ പറയുന്ന കഥകള്‍ അസംഭാവ്യമായലിരിക്കാം, പക്ഷേ അമ്മ പറയുന്ന കഥ കുഞ്ഞ് വിശ്വസിക്കും. അതുപോലെയാണ് പ്രപഞ്ചവൃത്താന്തം എന്നു പറഞ്ഞപ്പോള്‍ കേട്ടാല്‍ കൊള്ളാമെന്ന് പറഞ്ഞ രാമചന്ദ്രന് വസിഷ്ഠ മഹര്‍ഷി പറഞ്ഞു.

ഇല്ലാത്ത രാജധാനിയില്‍ ജനിക്കാത്ത മൂന്നു രാജകുമാരന്മാരുണ്ടായിരുന്നു. അവര്‍ എല്ലാവര്‍ക്കും മാനിക്കത്തക്കവരും യോഗ്യന്മാരുമായിരുന്നു. എന്തോ വലിയ കാര്യസാദ്ധ്യത്തിന് മൂവരുംകൂടി എവിടെയ്‌ക്കോ പോവാന്‍ പുറപ്പെട്ടു. വളരെ ദൂരം ചെന്നപ്പോള്‍ വിശപ്പു മൂത്ത് എന്തെങ്കിലും ആഹാരം കിട്ടുമോ എന്നു തിരിഞ്ഞു. അപ്പോള്‍ പഴങ്ങള്‍ നിറഞ്ഞ വൃക്ഷങ്ങള്‍ നില്ക്കുന്നത് കണ്ടു. പാഞ്ഞുകയറി ധാരാളം പഴങ്ങള്‍ തിന്നു വിശപ്പടക്കി. ദാഹം വിഷമിപ്പിച്ചു.

വീണ്ടും മുന്നോട്ടു പോയപ്പോള്‍ വലിയ മൂന്നു നദികള്‍ കണ്ടു. രണ്ടെണ്ണം വറ്റി വരണ്ടിരുന്നു. ഒന്നില്‍ വെള്ളം ഒഴുക്കേ ഇല്ലായിരുന്നു. അവര്‍ അതില്‍ മൂന്നിലും വളരെ നേരം ജലക്രീഡ ചെയ്‌കയും ധാരാളം കുടിക്കുകയും ചെയ്തു. പിന്നെയും മുന്നോട്ടു പോയപ്പോള്‍ സന്ധ്യയായി. രാത്രി എവിടെ താമസിക്കുമെന്ന ചിന്ത അവരെ അലട്ടി. അധികം താമസിയാതെ മുന്നില്‍ത്തന്നെ മൂന്നു മനോഹരഹര്‍മ്മ്യങ്ങള്‍ കണ്ടു. ഉണ്ടായിട്ടില്ലാത്ത നഗര മദ്ധ്യത്തില്‍ ഭിത്തി, തൂണ് മുതലായവയൊന്നുമില്ലാത്തവയും ഉണ്ടായിട്ടില്ലാത്തവയുമായ ആ മനോഹരഹര്‍മ്മ്യങ്ങളില്‍ അവരോരോരുത്തരും രാത്രി വിശ്രമത്തിനുവേണ്ടിക്കയറി.

ഓരോ ഗൃഹത്തിലും വളരെ വിശേഷപ്പെട്ട ഓരോ ഇല്ലാത്ത സ്വര്‍ണ്ണപ്പാത്രമുണ്ടായിരുന്നു. അവയില്‍ ഇല്ലാത്ത ധാന്യം ധാരാളം പാകം ചെയ്തു. നിര്‍മ്മുഖന്മാരും എന്നാല്‍ ബഹുഭോജികളുമായ അനേകം ഇല്ലാത്ത ബ്രാഹ്മണരെ ആഹാരം കഴിപ്പിച്ചു, അവരും ആഹാരം കഴിച്ച് സുഖമായിക്കിടന്നുറങ്ങി. പിന്നെ ഉണര്‍ന്നശേഷം അവര്‍ മൂവരുംകൂടി ഇല്ലാത്ത കാടുകളില്‍ പോയി നായാട്ടുമൊക്കെ ചെയ്തു സുഖമായങ്ങനെ കഴിഞ്ഞുവരുന്നുണ്ട്.

എന്നിങ്ങനെ ധാത്രി കഥ പറഞ്ഞപ്പോള്‍ അവിവേകിയായ ബാലന്‍ അതു സത്യമാണെന്നു വിചാരിച്ച് രസിച്ചു. ഇതുപോലെയാണ് സംസാരത്തിന്റെ കഥയും. അവിവേകികള്‍ സംസാരത്തെ സത്യമായി കരുതുകയും അതില്‍ രസിക്കുകകുയം ലയിക്കുകയും ചെയ്യും. എന്നാല്‍ വിവേകിയുടെ ദൃഷ്ടിയില്‍ സംസാരമേ ഇല്ല.

സ്വാമി ജ്ഞാനാനന്ദസരസ്വതി (ആനന്ദകുടീരം, കന്യാകുമാരി) രചിച്ച ലഘുയോഗവാസിഷ്ഠസംഗ്രഹം എന്ന ഗ്രന്ഥത്തില്‍ നിന്ന്.)

 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മുംബൈ കേരള സമാജത്തിന്റെ ഓണാഘോഷം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

കേരളത്തിന്റെ പാരമ്പര്യവും മഹാരാഷ്‌ട്രയുടെ മണ്ണും ചേര്‍ന്ന് ദേശീയ പുരോഗതിക്ക് സംഭാവന നല്‍കണം: ഗവര്‍ണര്‍

Sports

ഏഷ്യന്‍ ഗെയിംസിന് 12 ദിവസം കൂടി; ഭാരത വെടിനാദം മുഴങ്ങിത്തുടങ്ങും ഭോപ്പാലില്‍ നിന്ന്

Samskriti

ആലോചനാമൃതം: തന്നെത്തന്നെ തിരിച്ചറിയുക

ദേശീയ സേവാഭാരതി സംസ്ഥാന വാര്‍ഷിക പൊതുയോഗം തൃശൂരില്‍ കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്.
പട്ടാഭിരാമന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

സേവാഭാരതിയുടെ പ്രവര്‍ത്തകരുടെ കണ്ണുകളില്‍ ജ്വലിക്കുന്നത് സേവന സന്നദ്ധത: ടി.എസ്. പട്ടാഭിരാമന്‍

Kerala

ജന്മഭൂമി രാമകഥ കോണ്‍ക്ലേവ്; പൊതുജനങ്ങള്‍ക്കും പങ്കെടുക്കാം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സാക്ഷാത്കാരത്തിന്റെയും തിരിച്ചറിവിന്റെയും നിമിഷം

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

സംഘശതാബ്ദിയുടെ ഭാഗമായി ലണ്ടനില്‍ സംഘടിപ്പിക്കുന്ന സെലിബ്രേഷന്‍ ഓഫ് വണ്‍നെസില്‍ സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു

ലണ്ടനില്‍ ഏകതയുടെ ആഘോഷം ഭാവി തലമുറയില്‍ ഉറച്ച വിശ്വാസം : സര്‍സംഘചാലക്

ഓട്ടോറിക്ഷ തൊഴിലാളികള്‍ 15ന് കരിദിനം ആചരിക്കും

സേവാസേതു അഭിയാന്റെ ഭാഗമായി സംഘടിപ്പിച്ച കൗണ്‍സിലര്‍മാരുടെ ശില്പശാല തിരുവനന്തപുരം മാരാര്‍ജി ഭവനില്‍ മഹാരാഷ്ട്ര മന്ത്രി പങ്കജാ മുണ്ടെ ഉദ്ഘാടനം ചെയ്യുന്നു

ബിജെപിയുടെ ജൈത്രയാത്ര ഭാരതത്തെ കരുത്തുറ്റ രാജ്യമാക്കി: പങ്കജാ മുണ്ടെ

പാര്‍ട്ടിയില്‍ ആന്തരിക ചികിത്സ വേണം, ചിലപ്പോള്‍ ചവിട്ടി പിഴിയല്‍ വേണ്ടിവരും: എം.എ.ബേബി

ദേശീയപാത അതോറിറ്റിക്കെതിരായ വിമര്‍ശനത്തിനെതിരെ സുരേഷ് ഗോപി

മോദിയുടെ വാക്കുകള്‍ കേട്ട് കയ്യടിച്ചും ആസ്വദിച്ചും ജെന്‍ സീ; സിജെപിക്കാരുടെ മനസ്സില്‍ തീ കോരിയിട്ട് മോദി

വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് സംഘിന്റെ ഇടപെടല്‍: ഓണ്‍ലൈന്‍ സ്ഥലം മാറ്റം നടപ്പിലാക്കുന്നു

ശില്‍പ നിര്‍മാണം ബിജെപി കണ്ണൂര്‍ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ്കുമാറിന്റെ നേതൃത്വത്തിലുളള ബിജെപി നേതാക്കള്‍ വിലയിരുത്തുന്നു

മാരാര്‍ജിക്ക് പയ്യാമ്പലത്ത് സമൃതിമണ്ഡപവും ശില്‍പവും ഒരുങ്ങുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.