പാനൂര്‍(കണ്ണൂര്‍): ദളിത് കുടുംബത്തിനു നേരെ സിപിഎം അക്രമം. സ്ത്രീകളടക്കം മൂന്ന്‌പേര്‍ ആശുപത്രിയില്‍. പാലക്കൂല്‍ അവിയാട് ലക്ഷംവീട് കോളനിയില്‍ തുളസി(48), മക്കള്‍ രാജേശ്വരി(25), ജയചന്ദ്രന്‍(23) എന്നിവരെയാണ് സിപിഎം പ്രവര്‍ത്തകനായ പാലക്കൂലിലെ നെല്ലിയുളളപറമ്പത്ത് ജിഗീഷിന്റെ നേതൃത്വത്തിലുളള സംഘം അക്രമിച്ചത്. പരിക്കേറ്റവരെ തലശേരി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം. ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്ന ജയചന്ദ്രനെ തന്റെ വീട്ടിനു മുന്നിലുളള വഴിയിലൂടെ പോകരുതെന്ന് പറഞ്ഞു കൊണ്ട് ജിഗീഷും കണ്ടാലറിയാവുന്ന മൂന്നുപേരും ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു. സംഭവം വീട്ടിലെത്തി അമ്മയോടും സഹോദരിയോടും പറഞ്ഞതിനെ തുടര്‍ന്ന് കാര്യം അന്വേഷിക്കാന്‍ ജിഗീഷിന്റെ വീട്ടിലെത്തിയ തുളസിയെയും രാജേശ്വരിയെയും ജിഗീഷ് ക്രൂരമായി മര്‍ദ്ദിച്ചു.
രാജേശ്വരിയുടെ മുടി കുത്തിപ്പിടിച്ച് മുഖത്തും തലയ്‌ക്കും ഇടിച്ചു. വയറിനേറ്റ ചവിട്ടു കാരണം രക്തസ്രാവവും ഉണ്ടായി. മകളെ തല്ലുന്നത് തടയാന്‍ ചെന്ന തുളസിയുടെ വയറ്റിനും ചവിട്ടേറ്റു. ജാതിപ്പേരു പറഞ്ഞ് ആക്ഷേപിച്ചതായും പാനൂര്‍ പോലീസിന് ഇരുവരും മൊഴി നല്‍കി.
















