ഭക്തന് എല്ലാറ്റിലും ബ്രഹ്മചൈതന്യം തുടിക്കുന്നതായി അറിയുന്നു (7-30)
ഭക്തിയോഗത്തിന്റെ അനുഷ്ഠാനകര്മ്മത്തിന്റെ അന്തിമാവസ്ഥയില്‍ ഭഗവാന്റെ എല്ലാ പ്രവര്‍ത്തനത്തിന്റെയും സ്വഭാവം അറിയുന്നു. ഭൗതിക പ്രപഞ്ചത്തെ എങ്ങനെ നിയന്ത്രിക്കുന്നു (അധിഭൂത)ദേവന്മാരെ എങ്ങനെ നിയന്ത്രിക്കുന്നു (ആധിദൈവികം) വൈദികയജ്ഞങ്ങളെ എങ്ങനെ ഭഗവാന്, സ്വീകരിക്കുന്നു, ഫലം പ്രദാനം ചെയ്യുന്നു (അധിയജ്ഞം എന്നെല്ലാം യഥാരൂപം അറിയുന്നു പ്രയാണ കാലേപി ച= (മരണകാലത്തുകൂടി ആ ജ്ഞാനം നശിച്ചുപോകുന്നില്ല. മരണകാലത്ത് ഇന്ദ്രിയങ്ങളുടെയും ബുദ്ധിയുടെയും ശക്തി നശിച്ചുപോവുകയില്ല. എന്താണ് കാണം?
യുക്ത ചേതസഃ
ഭഗവാനെ ധ്യാനിച്ചുകൊണ്ടും കീര്‍ത്തിച്ചുകൊണ്ടും, ഭഗവാന്റെ ലീലകള്‍ പാടക്കൊണ്ടും ഭഗവാനുമായി നിരന്തരബന്ധം-ഒരുമിനിട്ടു സമയം പോലും മുറിഞ്ഞുപോകാത്ത സ്നേഹബന്ധം മരണംവരെ നിലനിര്‍ത്തിയ ആ ഭക്തന് മരണത്തിലും ഒന്നും നശിച്ചുപോകുന്നില്ല. ഭഗവദ്ഭക്തിയും ഭഗവത്തത്ത്വ വിജ്ഞാനവും നിലനില്ക്കുന്നു.
(29, 30 ശ്ലോകങ്ങളില്‍ ഭഗവാന് സൂത്രരൂപത്തില്‍ പറഞ്ഞ ബ്രഹ്മാ, അദ്ധ്യത്മം, കര്‍മ്മം, അധിഭൂതം, അധിദൈവം, അധിയജ്ഞം പ്രയാണക്കാലം-ഇനി പദങ്ങളെയും അടുത്ത അധ്യായത്തില്‍ ഭഗവാന് വിശദീകരിക്കുന്നു)
പ്രതികരിക്കാൻ ഇവിടെ എഴുതുക: