Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വേദങ്ങളിലെ പുനര്‍ജന്മസിദ്ധാന്തം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2017, 07:53 am IST
in Samskriti

ഹൈന്ദവരുടെ അടിസ്ഥാനഗ്രന്ഥമായ വേദത്തില്‍ പുനര്‍ജന്മസിദ്ധാന്തമില്ലെന്നും മറിച്ച് തങ്ങളുടെ മതഗ്രന്ഥങ്ങള്‍ പറയുംപ്രകാരമുള്ള സ്വര്‍ഗ-നരകാദികളെക്കുറിച്ചാണ് വേദങ്ങളിലും വര്‍ണ്ണിക്കുന്നതെന്നും ഒട്ടേറെ സെമിറ്റിക് മതപണ്ഡിതര്‍ അഭിപ്രായപ്പെട്ടുകാണാറുണ്ട്.

ഹൈന്ദവര്‍ക്കും ഇതിനെക്കുറിച്ച് വ്യക്തമായ ധാരണയില്ല. സ്വര്‍ഗ-നരകങ്ങളോ പുനര്‍ജന്മമോ, ഇതിലേതാണ് യഥാര്‍ത്ഥത്തില്‍ വൈദികസിദ്ധാന്തമനുസരിച്ച് മരണാനന്തരം സംഭവിക്കുന്നത്? നമുക്ക് വേദങ്ങളെടുത്ത് പരിശോധിക്കാം.

വേദങ്ങളില്‍ പുനര്‍ജന്മത്തെയും സ്വര്‍ഗനരകാദികളെക്കുറിച്ചുള്ള പരാമര്‍ശങ്ങളും ഒരേപോലെ കടന്നുവരുന്നുണ്ട്. എന്നാല്‍ വേദങ്ങളില്‍ പറയുന്ന സ്വര്‍ഗനരകങ്ങള്‍ പുരാണങ്ങളിലോ അന്യമതഗ്രന്ഥങ്ങളിലോ വര്‍ണ്ണിച്ചിരിക്കുന്നതുപോലെയുള്ള ബാഹ്യലോകങ്ങളല്ല. വിശേഷപ്പെട്ട സുഖവും അതിനുവേണ്ട സാമഗ്രികളും പ്രാപ്തമാകുന്നതിനെ സ്വര്‍ഗമെന്നും ദുഃഖത്തെയും അതിനുവേണ്ട സാമഗ്രികളും പ്രാപ്തമാകുന്നതിനെ നരകമെന്നും വിളിക്കുന്നുവെന്നുമാത്രം.

ഈ ഭൂമിയില്‍തന്നെ സ്വര്‍ഗവും നരകവും നമുക്കു കാണാമെന്നു സാരം. അതുകൊണ്ടുതന്നെ അവ പുനര്‍ജന്മസിദ്ധാന്തത്തിന് വിരുദ്ധവുമല്ല. സുഖമോ ദുഃഖമോ ഇല്ലാതെ ആനന്ദമെന്ന അനുഭൂതി മാത്രമുള്ള അവസ്ഥയെ മോക്ഷം അഥവാ മുക്തിയെന്നും വേദം വിളിക്കുന്നു.

ഉപനിഷത്തുക്കളിലും ഷഡ് ദര്‍ശനങ്ങളിലും ഭഗവദ്ഗീതയിലുമെല്ലാം തെളിഞ്ഞുകാണുന്ന പുനര്‍ജന്മസിദ്ധാന്തത്തിന്റെ അടിവേരിരിക്കുന്നത് വേദങ്ങളിലാണ്. അഥര്‍വവേദത്തിലെ ചില മന്ത്രങ്ങള്‍ കാണൂ.

‘ഹേ ജീവാത്മാവേ, നീ സ്ത്രീയാകുന്നു. നീ പുരുഷനുമായിത്തീരുന്നു. കുമാരനാകുന്നതും കുമാരിയാകുന്നതും നീ തന്നെ. ജരാവസ്ഥയെ (ജീര്‍ണാവസ്ഥയെ) പ്രാപിക്കുമ്പോള്‍ നീ ഊന്നുവടിയുമേന്തി നടക്കുന്നു. അങ്ങനെ വിവിധ ജന്മങ്ങളില്‍, ഉല്‍പന്നമാകുന്ന ശരീരത്തിനനുസരിച്ച്, അവയെ ധരിച്ച നീ അനേകരൂപത്തില്‍ സര്‍വത്ര പ്രത്യക്ഷനാകുന്നു.’

‘ഹേ ജീവാത്മാവേ, നീ ഇവന്റെ (മറ്റൊരു ജീവാത്മാവിന്റെ) അച്ഛനാകുന്നു. മകനാകുന്നതും നീ തന്നെ.

ജ്യേഷ്ഠനും അനുജനുമായി നീ മാറുന്നു. ലോകലോകാന്തരങ്ങള്‍ക്കുള്ളില്‍ വിസ്തരിച്ചിരിക്കുന്ന ദേവന്‍, പരമേശ്വരന്‍, അവന്‍ തന്നെയാണ് ഈ സകലജന്മങ്ങളിലും നിന്റെ മനസ്സില്‍ പ്രവിഷ്ടമായിരിക്കുന്നത്.’ (അഥര്‍വ വേദം 10.8.27, 28 മന്ത്രങ്ങള്‍)

ഇപ്രകാരം ജീവാത്മാവിന്റെ പുനര്‍ജന്മത്തെക്കുറിച്ച് അഥര്‍വവേദത്തില്‍ വര്‍ണ്ണിച്ചിരിക്കുന്നു. മരണമെന്ന പ്രതിഭാസത്തെക്കുറിച്ചും അതിന്റെ ആവശ്യകതയെക്കുറിച്ചും ശേഷം പുതിയ ശരീരം തേടിയുള്ള ആത്മാവിന്റെ ഗതിയെക്കുറിച്ചുമെല്ലാം വര്‍ണ്ണിക്കുന്ന ചില യജുര്‍വേദമന്ത്രങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്.

‘അല്ലയോ ജീവാത്മാവേ, നിന്റെ ഈ ശരീരം യജ്ഞയോഗ്യമായിരിക്കണം. (അങ്ങനെ യജ്ഞീയമായ പുതിയ ശരീരത്തെ പ്രാപ്തമാക്കുന്നതിനായി) ഞാന്‍ നിന്നെ ഈ സ്ഥൂലശരീരത്തില്‍നിന്നും വേര്‍പെടുത്തുന്നു. എന്നാല്‍ സൂക്ഷ്മശരീരത്തെ നിനക്ക് പുനര്‍ജനിക്കാന്‍ പാകത്തിന് നിന്നോടൊപ്പം തന്നെ നിലനിര്‍ത്തുകയും ചെയ്യുന്നു.

നിനക്ക് സര്‍വവിധ ദുഃഖത്തെയും മറികടക്കുന്നതിനായി യജ്ഞയോഗ്യമായ ഒരു പാര്‍ഥിവശരീരത്തെ നല്‍കുന്നു. അതില്‍ പ്രവേശിച്ചാലും അതിലൂടെ ഉന്നതിയെ പ്രാപിച്ചാലും.’

‘ഹേ അഗ്നേ, ഇതു മരണമാകുന്നു. ഞങ്ങള്‍ ഇപ്പോള്‍ സുഷുപ്തിയിലേക്ക് പ്രവേശിക്കുകയാണ്. നീ ഞങ്ങള്‍ക്കുവേണ്ടി ഉണര്‍ന്നിരുന്നാലും. (സൂക്ഷ്മശരീരത്തിലെ സൂക്ഷ്മതത്വങ്ങളെ) പ്രമാദരഹിതമായി സംരക്ഷിച്ചാലും. പ്രകൃഷ്ട ജ്ഞാനപ്രാപ്തിക്കായി ഞങ്ങളെ വീണ്ടും നയിച്ചാലും.’

‘വീണ്ടും (ഈ ജന്മത്തിലും) മനസ്സും അതിലൂടെ ക്രിയാമയമായ ജീവിതവും എനിക്കു പ്രാപ്തമാകട്ടെ. വീണ്ടും പ്രാണനും പ്രാണസാധനയിലൂടെ ആത്മജ്ഞാനവും എനിക്ക് പ്രാപ്തമാകട്ടെ. വീണ്ടും കാഴ്ചയും കേള്‍വിയും എനിക്ക് പ്രാപ്തമാകട്ടെ. ശരീരസംരക്ഷകനായ വൈശ്വാനരാഗ്നി ഞങ്ങളെ ദുര്‍ഗതിയില്‍ നിന്നും പാപങ്ങളില്‍ നിന്നും സംരക്ഷിക്കട്ടെ.’

(യജുര്‍വേദം 4.13 മുതല്‍ 15 വരെ മന്ത്രങ്ങള്‍)

പുതിയൊരു ജന്മവും ആ ജന്മത്തിലും ഉത്തമമായ ഇന്ദ്രിയങ്ങളോടുകൂടിയ ശരീരത്തെയും, പ്രാണനെയും, മനസ്സിനെയും, ദീര്‍ഘായുസ്സിനെയും ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രാര്‍ത്ഥനകള്‍ ഋഗ്വേദത്തിലും കടന്നുവരുന്നുണ്ട്. കാണുക.

‘അല്ലയോ സൗമ്യശീലനായ പരമേശ്വരാ, ഞങ്ങളെ മരണലോകത്തിന്റെ ഇരുട്ടില്‍ ഉപേക്ഷിക്കാതെ, ജീവിതത്തില്‍ ഉദിച്ചുയരുന്ന പ്രജ്ഞാസൂര്യനെ അനുഭവിക്കാന്‍ അനുഗ്രഹിക്കണേ. വിവിധ ജന്മങ്ങളില്‍ അവസാനം വന്നുചേരുന്ന വൃദ്ധാവസ്ഥ ഞങ്ങള്‍ക്ക് സുഖകരമായിരിക്കണമേ. ദുര്‍ഗതി ഞങ്ങളില്‍നിന്നും അകന്നുപോകണേ.’

‘അല്ലയോ പ്രാണദായകനായ പരമേശ്വരാ, വീണ്ടും ഞങ്ങള്‍ക്ക് കണ്ണ് തുടങ്ങിയ ഇന്ദ്രിയങ്ങള്‍ നല്‍കിയാലും. വീണ്ടും പ്രാണനെ നല്‍കിയാലും. ഈ ജന്മത്തിലും തുടര്‍ന്നുള്ള ജന്മങ്ങളിലും ഞങ്ങള്‍ ഉത്തമഭോഗങ്ങള്‍ അനുഭവിക്കട്ടെ.

അതനുഭവിക്കാന്‍ പാകത്തിനുള്ള ദീര്‍ഘായുസ്സ് ഞങ്ങള്‍ക്ക് പ്രാപ്തമാകട്ടെ. സമസ്ത വ്യക്തികള്‍ക്കും മാനം നല്‍കുന്ന ഭഗവാനേ, എല്ലാ ജന്മങ്ങളിലും ഞങ്ങളെ സുഖികളാക്കി സ്വസ്തരാക്കിയാലും.’

‘ഞങ്ങള്‍ക്ക് വീണ്ടും, വരും ജന്മങ്ങളിലും, അന്നമയ-പ്രാണമയ-മനോമയ-വിജ്ഞാനമയ-ആനന്ദമയ കോശങ്ങളോടുകൂടിയ ശരീരത്തെ നല്‍കിയാലും. ശരീരത്തെ പോഷിപ്പിക്കുന്നതിനാവശ്യമായ പഥ്യഭോജനത്തെയും നല്‍കി ആ ജന്മങ്ങളിലും ഞങ്ങള്‍ക്കു സ്വസ്തിയേകിയാലും.’

(ഋഗ്വേദം 10.59.4,6,7 മന്ത്രങ്ങള്‍)

ഉപനിഷത്തുക്കളിലും ഭഗവദ്ഗീതയിലുമെല്ലാം മരണശേഷമുള്ള രണ്ടു മാര്‍ഗങ്ങളായ പിതൃയാനത്തെയും ദേവയാനത്തേയുംകുറിച്ച് വിശദീകരിക്കുന്നുണ്ട്. എന്നാല്‍ ഈ മാര്‍ഗങ്ങളെക്കുറിച്ച് ആദ്യമായി വിവരിച്ചതും വേദങ്ങള്‍തന്നെയാണ്. ഒരു ഋഗ്വേദവചനം കാണൂ.

ദ്വേ സ്രുതീ അശൃണവം

പിതൃണാമഹം

ദേവാനാമുത മര്ത്യാനാമ്.

(ഋഗ്വേദം 10.88.15)

അര്‍ഥം: ‘ജീവാത്മാക്കള്‍ക്ക് മരണശേഷം സ്വീകരിക്കാന്‍ യോഗ്യമായ രണ്ട് വഴികളെക്കുറിച്ച് ഞാന്‍ കേട്ടിട്ടുണ്ട്. ഒന്ന് പിതൃക്കള്‍ തുടങ്ങിയ മര്‍ത്യരുടെയും രണ്ട് ദേവന്മാരുടെയും. ഇതേ മന്ത്രം സ്വല്പം ഭേദത്തോടെ യജുര്‍വേദത്തിലും കടന്നുവരുന്നുണ്ട്’ (യ. 19.47). നീചകര്‍മങ്ങള്‍ ചെയ്യുന്നവര്‍ എന്നാല്‍ ഈ രണ്ടു മാര്‍ഗങ്ങള്‍ക്കും കീഴെയുള്ള ‘ജായസ്വ-മ്രിയസ്വ’ എന്ന് ഉപനിഷത്ത് വിളിക്കുന്ന മാര്‍ഗത്തിലൂടെയാണ് അടുത്ത ജന്മം സ്വീകരിക്കുന്നത്.

അങ്ങനെയുള്ളവര്‍ നീചയോനികളില്‍ ചെന്നുപതിക്കുകയും ചെയ്യുന്നു. യജുര്‍വേദം ഈ അന്ധകാരലോകത്തെ വിളിക്കുന്ന പേര് ‘അസുര്യാ ലോകം’ എന്നാണ്. (യജുര്‍വേദം 40.3). ഇങ്ങനെ പുനര്‍ജന്മസിദ്ധാന്തത്തെ സുവ്യക്തമായിത്തന്നെ വേദങ്ങളില്‍ വരച്ചുവെച്ചിരിക്കുന്നതായി കാണാം.

രാത്രിയെ മരണമായും പകലിനെ ജീവിതമായും വേദങ്ങളില്‍ വര്‍ണ്ണിച്ചിരിക്കുന്നു. രാത്രിയും പകലും മാറിമാറി കടന്നുവരുംപോലെ തന്നെ മരണവും ജനനവും നടന്നുകൊണ്ടേയിരിക്കുന്നു. പ്രപഞ്ചവും അപ്രകാരം തന്നെ നിരന്തരമായ സൃഷ്ടി-സംഹാരങ്ങള്‍ക്കു പാത്രമാകുന്നു.

എല്ലാം സ്വാഭാവികമായും ചാക്രികമായി നടന്നുകൊണ്ടേയിരിക്കുന്നു. ഒരു വൃത്തത്തിലൂടെയുള്ള ആ സഞ്ചാരത്തെ, അതിന്റെ ഭാവത്തെയാണ് ഋഗ്വേദത്തിലെ ‘ഭാവവൃത്തം’ ദേവതയായുള്ള പ്രസിദ്ധമായ അഘമര്‍ഷണസൂക്തത്തില്‍ നമുക്കു കാണാനാവുക.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഏതൊരു ഇറാൻ കരാറും ഗൾഫ് സഖ്യകക്ഷികളുടെ സുരക്ഷ ഉറപ്പാക്കുമെന്ന് മാർക്കോ റൂബിയോ

India

ഇന്ത്യ-യുകെ സമഗ്ര സാമ്പത്തിക, വ്യാപാര കരാർ പുതിയ അവസരങ്ങൾ തുറക്കും , തന്ത്രപരമായ ബന്ധം ശക്തിപ്പെടുത്തുകയും ചെയ്യും : ലണ്ടനിൽ നിന്നും പീയൂഷ് ഗോയൽ

ഘാനയിലെ മന്ത്രവാദികള്‍ (ഇടത്ത്) ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹാരി കെയ്ന്‍ (വലത്ത്)
Football

ഘാനക്കാര്‍ ഇംഗ്ലണ്ടിനെ വീഴ്‌ത്തിയത് മന്ത്രവാദത്തിലൂടെയെന്ന് ഘാനക്കാര്‍, ഇംഗ്ലണ്ടിന്റെ ഇതിഹാസതാരം ഹാരി കെയ്‌ന്‍ കളി മറന്നത് മന്ത്രവാദം മൂലമോ?

India

വ്യാവസായിക ഉപഭോക്താക്കൾക്ക് ആശ്വാസം :  പ്രതിസന്ധിക്ക് മുമ്പുള്ള നിലവാരത്തിലേക്ക് വാണിജ്യ എൽപിജി വിതരണം പുനഃസ്ഥാപിച്ചു, നിയന്ത്രണങ്ങൾ പിൻവലിച്ചു 

പാറശാലയിലെ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ഗിരീഷ് നെയ്യാര്‍.
Kerala

എതിര്‍സ്ഥാനാര്‍ത്ഥിക്ക് വേണ്ടി തന്റെ ജാതി തെറ്റായി പ്രചരിപ്പിച്ച ബിഗ് ടിവി, സുജയ പാര്‍വ്വതി, ലക്ഷ്മി പദ്മ എന്നിവര്‍ക്ക് വക്കീല്‍ നോട്ടീസ്

പുതിയ വാര്‍ത്തകള്‍

ദേശീയ ദിന സുവർണ്ണ ജൂബിലി ആഘോഷങ്ങളിൽ മുഖ്യാതിഥിയായി പ്രധാനമന്ത്രി മോദി സീഷെൽസിലേക്ക് : പ്രവാസി ഇന്ത്യക്കാരുമായി സംവദിക്കും

ബാഹ്യ പ്രതിസന്ധികൾക്കിടയിലും ഇന്ത്യ ആഗോള വളർച്ചയെ മുന്നോട്ട് നയിക്കുന്നത് തുടരുന്നു : ഐഎംഎഫ്

ആമസോണ്‍ സിഇഒ ആൻഡി ജാസ്സി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)

ബംഗാളില്‍ അടുത്ത ആഴ്ച നിയമസഭയിൽ ഏകീകൃത സിവിൽ കോഡ് ബിൽ അവതരിപ്പിക്കുമെന്ന് സൂചനകള്‍ നല്‍കി മുഖ്യമന്ത്രി സുവേന്ദു അധികാരി

ഇന്ത്യയുടെ ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചറിനെ പുകഴ്‌ത്തി നെതർലാൻഡ്‌സ് രാജ്ഞി മാക്സിമ

വിവാഹം കഴിക്കാനായി ഇസ്ലാമായി ; പണമെത്തയിൽ കിടന്നുറങ്ങാനാണ് മോഹമെന്ന് രാഖി സാവന്ത് , 10 ഭര്‍ത്താക്കന്മാരെ മാറ്റിയാലും ദാരിദ്ര്യത്തിലേക്ക് ഇനിയില്ല

‘മാപ്പുരാജാ’ രാഹുൽ; ഇത്തവണ കേന്ദ്രമന്ത്രി ശിവ്‌രാജ് ചൗഹാന്റെ മകനോട്

ഓപ്പറേഷൻ തൂഫാൻ: 18 കോടിയോളം രൂപ വില വരുന്ന ഹൈബ്രിഡ് കഞ്ചാവുമായി ദമ്പതികൾ പോലീസ് പിടിയിൽ

2006-ല്‍ ഹൈക്കോടതിയ്‌ക്കും സുപ്രീംകോടതിയ്‌ക്കും ‘അള്ളാഹു’ നാമത്തിലുള്ള സത്യപ്രതിജ്ഞ ശരി; ഹിന്ദുദൈവങ്ങളുടെ പേരിലായാല്‍ അത് തെറ്റോ?

ഐബി തലവനായി മഹേഷ് ദീക്ഷിത്; 370 മരവിപ്പിക്കൽകാലത്തെ കശ്മീർ ചുമതലക്കാരൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.