ടെഹ്റാന്: ഐഎസ് ആക്രമണത്തില്‍ പതിനേഴുപേര്‍ കൊല്ലപ്പെട്ടതിനു പിന്നാലെ അമേരിക്കക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഇറാന്. യുഎസ്, ഐഎസുമായി സഖ്യത്തിലാണെന്നും അതിന് തെളിവുണ്ടെന്നും ഇറാന് സംയുക്ത സൈനിക ഉപമേധാവി മേജര്‍ ജനറല്‍ മുസ്തഫ ഇസാദി ആരോപിച്ചതായി വാര്‍ത്താ ഏജന്‍സി ഫാഴ്സ് റിപ്പോര്‍ട്ടു ചെയ്യുന്നു.
ഇസ്ലാമിക രാജ്യങ്ങളെ തകര്‍ക്കാനുള്ള നീക്കമാണിതെന്ന് ഇസാദി ആരോപിച്ചു. ഈ ബന്ധം തെളിയിക്കുന്ന രേഖകള്‍ കൈശമുണ്ട്. ആവശ്യമുള്ള സമയത്ത് പുറത്തുവിടും. മേഖലയില്‍ ഇവര്‍ നിഴല്‍ യുദ്ധം നടത്തുന്നു. ഇസ്ലാമിക റിപ്പബ്ലിക്കിനെ തകര്‍ക്കാന്‍ പുതിയ തന്ത്രങ്ങള്‍ പയറ്റുകയാണ്, ഇസാദി ആരോപിച്ചു.
ഇറാന് പാര്‍ലമെന്റ് സ്പീക്കര്‍ അലി ലാരിജാനി നേരത്തെ ഇത്തരത്തില്‍ അഭിപ്രായം പ്രകടിപ്പിച്ചിരുന്നു. ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ സംസ്കാര ചടങ്ങുകളില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ലാരിജാനി. കഴിഞ്ഞ ബുധനാഴ്ചയാണ് ടെഹ്റാനില്‍ ചാവേര്‍ ആക്രമണമുണ്ടായത്. ഇറാന് പാര്‍ലമെന്റിലും ആത്മീയ നേതാവ് അയത്തൊള്ള ഖൊമേനിയുടെ കബറിടത്തിലുമാണ് ഐഎസ് ആക്രമണം നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: